Tuesday, January 10, 2012

തോട്ടികാരാനുള്ള മറുപടി രണ്ടാം ഭാഗം

നമ്മുടെ സ്വന്തം കാനാകാരുടെ സ്വന്തം തലതിരിഞ്ഞ പത്രത്തിലെ കാണാപ്പുറങ്ങള്‍ കാണുന്ന എസ്തപ്പാന്‍ ചേട്ടന്റെ ലേഖനത്തിനെ പറ്റി ഇന്നലെ ഞാന്‍ കുറെ ചിന്തകള്‍ എഴുതുകയുണ്ടായി. വെറുതെ ഒരു ചെറിയ വര്‍ത്തമാനം കൊണ്ട് തീര്‍ക്കവുന്നതരത്തിലുള്ള ഒരു ചെറിയ ലേഖനമല്ല ശ്രീമാന്‍ തോട്ടി എഴുതിയത് . അത് കൊണ്ട് തന്നെ മറ്റു ചില ചിന്തകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്.


ശ്രീമാന്‍ എസ്തപ്പനും സംഘത്തിനും എന്നും ഉള്ള ഒരു പരിദേവനം ആണ് പള്ളികള്‍ വന്നതോടെ വിഭാഗീയത വന്നു എന്നത്. പള്ളികള്‍ കൊണ്ട് വിഭാഗീയത ഉണ്ടായി എന്ന് മാത്രമേ ഇവര്‍ക്കൊക്കെ പറയുവാന്‍ കഴിയൂ . എന്നാല്‍ പള്ളികളോട് സഹകരിക്കുവാന്‍ ഇവരൊക്കെ കൂട്ടക്കാത്തത് പള്ളിക്കാരുടെ കുഴപ്പം കാരണമാണോ. അതിന്റെ കുഴപ്പം കണ്ടുപിടിക്കണം എന്നുണ്ടെങ്കില്‍ ഇവന്മ്മരുടെയൊക്കെ കുടുംബത്ത്  പോയി നോക്കണം. വളര്‍ത്തു ദോഷം ആകാതിരുന്നാല്‍ നന്ന്.


പിന്നെ പള്ളികളിലെ പിരിവു ആണ് ഇങ്ങേരുടെ ഒരു വലിയ കണ്ടു പിടുത്തം. മാഷേ പിരിവു എന്ന സാധനം ഈ പള്ളിക്കാര്‍ കണ്ടു പിടിച്ചതൊന്നും അല്ല. നിങ്ങളൊക്കെ പിരിച്ചു പിരിച്ചു ആളുകളെ ഒരു വഴിക്ക് ആക്കിയിട്ടുണ്ടല്ലോ. എന്നിട്ട് എന്ത് നേടി??? എന്തെങ്കിലും മിച്ചം ഉണ്ടോ???? പള്ളികള്‍ക്ക് കൊടുത്തതിന്റെ കാണാന്‍ എങ്കിലും ഉണ്ട്. ഇന്ന് ആയിരങ്ങള്‍ക്ക് സൌകര്യമായി കുര്‍ബ്ബാന കാണാനും വേദ പാഠം പടിക്കുവാനുമൊക്കെ സൗകര്യം ആയി. നിങ്ങള്‍ പിരിച്ച കാശിന്റെ യൊക്കെ ഒരു അംശം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 9  നു പകരം ഇരുപത്തി അഞ്ചു ദേവാലയങ്ങള്‍ തീര്‍ക്കാമായിരുന്നു. കഷത്തില്‍ ഇരിക്കുന്നത് പോകാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുവാന്‍ പള്ളിയില്‍ പോകുന്ന ഭക്ത ജനങ്ങള്‍ ശ്രമിക്കില്ല. നിങ്ങള്‍ ശ്രമിച്ചോളൂ. കഴിഞ്ഞ ദിവസം ഒരു സഹോദരന്‍ പറഞ്ഞത് കേട്ടു. ചിക്കാഗോയില്‍ അസോസിയേഷന്‍ നടത്തിയ പ്രോഗ്രാമിന്റെ 90 % ടിക്കറ്റുകളും വിറ്റത് പള്ളിയില്‍ വച്ചായിരുന്നു എന്ന്. അവര്‍ക്ക് അത്  മനസ്സിലായതിനാലായിരിക്കണം ഷിക്കാഗോയില്‍ പള്ളിക്കെതിരെ ആരും ശബ്ദമുയര്തുന്നില്ലാത്തത്.


"തോട്ടിക്കാരന്‍ ചോദിച്ച കാതലായ ഒരു ചോദ്യമുണ്ട്. കുറെ യുവ ജനങ്ങള്‍ കമ്മ്യൂണിറ്റി യിലേക്ക് വരുന്നില്ലെങ്കില്‍ മനസ്സിലാക്കാം പക്ഷെ ഒരു തലമുറയിലെ ആരും തന്നെ വരുന്നില്ലെങ്കില്‍ സാരമായ തകരാര്‍ എവിടെയോ ഇല്ലേ എന്ന്."
നിങ്ങളുടെ ആ ലേഖനത്തിനുള്ള മുഴുവന്‍ ഉത്തരവും ആ ചോദ്യത്തില്‍ ഉണ്ട്. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളോളം നിങ്ങള്‍ ചെയ്ത തോന്ന്യവാസങ്ങള്‍ക്കുള്ള മറുപടിയാണ് ഒരു തലമുരയ്ലെ ആരും കമ്മ്യൂണിറ്റി യിലേക്ക് വരാത്തതിന്റെ കാരണം. എന്നാല്‍ നോക്കിയിരുന്നു കൊള്ളൂ. ഇന്ന് ഒരു പുതിയ തലമുറ പള്ളികളിലൂടെ വളരുന്നുണ്ട്‌. അവര്‍ കമ്മ്യൂണിറ്റി യില്‍ നിലനില്‍ക്കും. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പള്ളിയുള്ള സ്ഥലങ്ങളിലേക്ക് ചെല്ലൂ. പള്ളികളിലെ വേദ പാഠവും മറ്റു പരിപാടികളും കാണ്. നിങ്ങള്‍ കാണിക്കുന്ന ആഭാസ ത്തരങ്ങളല്ല അവര്‍ പഠിക്കുന്നത്. എവിടെ പള്ളി വരാന്‍ താമസിച്ചാലും അവിടെയൊക്കെ നേരെത്തെ നിങ്ങള്ക്ക് നഷ്ടപ്പെട്ട തല്മുരയെപ്പോലെ ഇനിയും നിങ്ങള്ക്ക് നഷ്ടപ്പെടും. ഇത് സത്യം ആണ് സുഹൃത്തേ. 


പിന്നെ വാരി കൂറി എഴുതിയിട്ടുള്ള ഒരു കാര്യമാണ് കളയാന കുറിക്കു കൈക്കൂലി എന്നത്. നാണമില്ലല്ലോ മനുഷ്യ ഇത്രയും വല്യ കല്ല്‌ വച്ച നുണകള്‍ പറയാന്‍??? നാട്ടിലെ പള്ളികളില്‍ ഒരു പക്ഷെ കുറി കൊടുക്കുന്നതിനു മുന്പായി പള്ളിക്ക് കൊടുക്കുവാനുള്ള കുടിശിഖ മേടിക്കും. എന്നാല്‍ ഇന്ന് വരെ അമേരിക്കയിലെ ഒരു മിഷനില്‍ പോലും അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വാര്‍ഷിക സംഭാവന നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് തരാത്തത്തിന്റെ  പേരില്‍ ഇത് വരെയും ആരോടെങ്കിലും എന്തെങ്കിലും രീതിയില്‍ അത് പിടിച്ചു മേടിക്കാന്‍ കുറിയോ മമോദീസായോ മറ്റേതെങ്കിലും കൂദാശകളോ ഉപയോഗിചിട്ടുന്ടെങ്കില്‍ അത് തെളിയിക്കു. അന്ന് ഈ പണി ഞാന്‍ നിര്‍ത്താം. ഏതു അച്ഛന്‍ എന്ന് ആരുടെ കയ്യില്‍ നിന്നും കൈക്കൂലി മേടിച്ചു എന്ന് തെളിയിക്കുവാനുള്ള ബാധ്യത തനിക്കു ഉണ്ട്.   വെറുതെ അച്ഛന്മാരെപറ്റി ഇല്ലവചനം പറഞ്ഞാല്‍ കിട്ടുന്നത്  എന്താണന്നു അറിഞ്ഞു കൊള്ളും. പത്രോസിന്റെ പാറക്കിട്ടു കടിച്ചു പല്ല് പോയാല്‍ എങ്ങിനെ ഉണ്ടാകും എന്ന് നമുക്ക് കാണാം.


വെറുതെ സ്വന്തം ഈഗോയുടെ വിജയത്തിന് വേണ്ടി വെറുതെ ഈ സമൂഹത്തിനെ ബലികൊടുക്കരുത്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടത് നമ്മുടെതായ ഒരു സഭാ സംവിധാനമാണ്. അതായത് നമ്മുക്ക് ഒരുമിച്ചു ഒത്തു കൂടുവാനും നമ്മുടെ കുട്ടികള്‍ക്ക് ഒരുമിച്ചു പഠിച്ചു വളരുവാനും ഒക്കെ ആയി ഉള്ള ഒരു സംവിധാനം. അങ്ങിനെ ഒരു സഭാ സംവിധാനം ഉണ്ടാകുമ്പോള്‍ അതോടൊപ്പം അസോസിയേഷനും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി വളരുവാന്‍ സാധിക്കും.അങ്ങിനെ പള്ളിയും അസോസിയേഷണം പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന ഒരു മാതൃകാ സമൂഹമായി ഇത് വളരട്ടെ.


എല്ലിന്‍ കഷണം. എസ്തപ്പാന്‍ ചേട്ടന്‍ എത്ര -------- കോരിയാലും ന്യൂ യോര്‍ക്കില്‍ സംഭവിക്കാനുള്ളതു സംഭവിക്കും. വെറുതെ നാരത്തെ നോക്ക്. നിങ്ങളുടെ കാനാ ക്കാരന്‍ അലക്സ് അച്ചായന് പ്രത്യേകം അന്വേഷണം കൊടുക്കുക.

തിരിച്ചടി കിട്ടാന്‍ തുടങ്ങിയപ്പോള്‍ വീണ്ടു വിചാരം ഉണ്ടായിരിക്കുന്നു. ചര്‍ച്ചകള്‍ തുടങ്ങട്ടെ . പക്ഷെ എന്ത് തന്നെ വന്നാലും അമേരിക്കന്‍ ക്നായുടെയും കിങ്കരന്മാരുടെയും കെ സി സി എന്‍ എ മേലാളന്മാരുടെയും അഭാസത്തരങ്ങള്‍ അവസാനിപ്പിക്കാതെ ഈ ബ്ലോഗ്‌ പിന്‍ വാങ്ങില്ല . സത്യം ജയിക്കണം.ക്നാനായ സമൂഹം ജയിക്കണം.


---------- Forwarded message ----------
From: Thomas Mathew <thomasmathew99@
Date: Sun, Jan 8, 2012 at 5:16 PM
Subject: Are We Winning the Battle, but losing the War?
To: 


Dear friends,

"Are We Winning the Battle, but losing the War?" - was the headline used by Fr. Abraham Orapankal in "Snehasandesham"  for an article addressed to the knanaya community in America few months ago.  I don't know how many of us read that very interesting article which should be an "eye opener" to the knanaya community in America.

I am not here to take sides on the recent "email war" between two factions in the community. But I am really concerned about these "venom spitting" emails from some members of the community  which has broken all barriers. Even when there is a war between countries,  they still adhere to international laws. Even in "kurushetra" we know the "kauravas" and "pandavas" followed war rules.  But we are not even "kauravas" and "pandavas", it is one united "knanaya community" which we are proud of.  We are going forward brushing aside criticism from other community and our critics envy our "community spirit" and "unity" all the time.  The latest development has taken such an ugly turn which requires someone to "re-classify" low standard because it is way below "low standard".  I am pretty sure every sensible knanaya person will agree with me that it is high time we should end this cheap and dirty game.  It is not a political party or group of parties like
 LDF and UDF, but one "PROUD KNANAYA COMMUNITY" known for our unity and togetherness.  

Debates are good so long as it keeps certain standard.  There is a "healthy" way of doing it.  If two people have difference of opinion and if they both express their opinion in a decent way, everybody will be willing to listen to both and decide which opinion is good.  That is the democratic norm and of course we can finally "agree to disagree" if that is done in a civil manner.  You cannot hold the entire "Knanaya community" to ransom by declaring either "my way or high way".  Earlier in the beginning of this "war" I had seen some appeal from couple of younger generation people objecting to it and it has fallen into "deaf ears".

That is when Fr.Orapankal"s article come to mind "are we winning the battle, but losing the war?".  What are we achieving here?  For whom are we fighting for?  If we don't take the young generation into confidence, what are we going to achieve?  If the younger generation, who are our future, does not stay with us, there is no knanaya community.  You can do so many battles, you might be winning some too, but we will be losing the war if we lose them.  Those who have learned some "hindu mythology", might know what happened to Lord Krishna's clan "the Yadava kulam".  We don't want to be a "Yadava kulam" fighting to perish.

I would request the  "elders" in the community to come forward and appeal to these warring factions to end this fight for the betterment of the community.  People started getting so frustrated with these emails they start deleting them without reading it.  I would appeal to all the elders in the community to come forward to condemn these fight.  I would request all former Presidents of the KCCNA, the current President, Shiens Akasala, DKCC President George Nellamattom, the email moderators for American kna and Sonny Poozhikala to take a united stand against these "venom spitting" emails and stop forwarding these emails.  The leaders are only leaders if you show your leadership skills and the moderators should show their moderating skills not to forward any emails showing no "dignity and respect". Don't watch in silence putting tape on your mouth.

Thank you.

Sincerely,

Thomas Mathew Arackaparambil
Dallas



തോമസ്‌ ചേട്ടന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇങ്ങേര്‍ പറഞ്ഞത് പോലെ ഒരു  വെടി നിര്‍ത്തല്‍ ആവശ്യമാനന്നു നേതൃത്വത്തിന് തോന്നുന്നുണ്ടെങ്കില്‍ , പള്ളിക്കെതിരെ നടത്തുന്ന അനാവശ്യമായ ആക്രമണങ്ങള്‍ അവസാനിക്കട്ടെ. കെ സി സി എന്‍ എ നേതൃത്വത്തിനെതിരെ , ഈ ബ്ലോഗ്‌ വരുന്നതിനു മുന്‍പ് വരെ, ആരും സ്വരം ഉയര്‍ത്തിയിരുന്നില്ല. ആ നിലക്ക് തികച്ചും One Sided Attacks മാത്രം ആയിരുന്നു നമ്മള്‍ കണ്ടിരുന്നത്‌. ., ഇന്ന് തിരിച്ചു അടി കിട്ടാന്‍ തുടങ്ങിയതോടെ വേദനിക്കാനും തുടങ്ങി. ഒരു വാക്ക് തരാം. അമേരിക്കന്‍ ക്നായും കിങ്കരന്മാരും നടത്തുന്ന പള്ളി വിരുദ്ധ ഈമെയില്‍ യുദ്ധം അവസാനിപ്പിച്ചാല്‍ , മര്യാദക്ക് ക്നാനായക്കാരുടെ ക്ഷേമത്തിന് വേണ്ടി അസോസിയേഷന്‍ നടത്തികൊണ്ട് പോകുവാന്‍ നേതൃത്വം തയ്യാറായാല്‍ ഇപ്പോഴത്തെ എന്റെ പണി ഒത്തിരി കുറയും. അത് കൊണ്ട് ഉത്തരവാദിത്വമുള്ള നേതൃത്വം കെ സി സി എന്‍ എ ക്ക് ഉണ്ടെങ്കില്‍ അമേരിക്കന്‍ ക്നായെ കയറൂരി വിടാതെ നോക്കുക. അച്ചന്മാരും നേതൃത്വവും ഇരുന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ. അല്ല എങ്കില്‍ ഞാന്‍ ഇവിടെ ഉണ്ട്. ഒരുത്തനെയും വെറുതെ വിടില്ല. ക്നാനായ സമൂഹത്തിന്റെ അസ്ഥിവാരം തോണ്ടാന്‍ നടക്കുന്ന ഒരു നേതാവിനെയും വിടില്ല. നിന്റെ യൊക്കെ ചുറ്റിലും മാത്രമല്ല കുടുംബത്തും എന്റെ കണ്ണുകള്‍ ഉണ്ട് . ജാഗ്രതൈ 

This is the youtube link sent out by americankna about NewYork Church. Let the viewers be the judge. Remeber The Cost is 800K and Estimated Renovation will be less than 200K. Means U get this Facility Renovated under 1M



What else they can buy for $800k in New York.Acquiring this building now will be the smartest move for Newyorkers or you will never have in near future. Americankna & Anti church mafia are working hard not to have a kna church in NY. Guys decision is in your hands||||

Monday, January 9, 2012

തലതിരിഞ്ഞവരേ സ്തുതി! രാജ്യവും മഹത്വവും നിങ്ങൾക്കുതന്നെ!


ബിജോ കാരക്കാട്ട്, സാന് അന്റോണിയോ
കടപ്പാട് : ക്നാനായ മീഡിയ
 
ലോകം കാണാനിറങ്ങുന്ന സഞ്ചാരി അമേരിക്കയില്‍ എത്തുമ്പോള്‍ ആദ്യം ഒന്നു പകയ്ക്കും. കിലോഗ്രാമിനു പകരം പൗണ്ട്‌, ലിറ്ററിനു പകരം ഗ്യാലന്‍ ; എന്തു പറയാന്‍ , ഇലക്ട്രിക് സ്വച്ചിനു പോലും തലതിരിവ്‌. ഈ തലതിരിവ്‌ അമേരിക്കക്കാർക്കു മാത്രല്ല, ഇവിടെ കുടിയേറിയ ചുരുക്കം ചില ക്നാനായക്കാർക്കുമുണ്ട്‌!
     കേരളത്തിൽ കേട്ട ഒരു കഥ തലതിരിവിന്റെ ഈ നാട്ടിൽ ഒന്നു തലതിരിച്ചു പറയട്ടെ. ക്നാനായക്കാർ തിങ്ങിപാർക്കുന്ന ഒരു സബ്ഡിവിഷനിൽ വിശ്വാസ തീക്ഷ്ണതയിലും സമുദായ മഹത്വത്തിലും വളർന്നുവന്ന ഒരു ക്നാനായക്കാരൻ, കുടുംബത്തോട്‌ ഇണങ്ങിചേർന്ന മുന്തിയ ഇനം നായയേയുംകൊണ്ട്‌ സ്ഥിരമായി നടക്കാറുണ്ട്‌. ഇതു മനസ്സിലാക്കി, ഈ പാവത്തിന്‌ ഒരു 'പണി' കൊടുക്കുവാൻ ചില തെരുവുപിള്ളേർ വിളിച്ചു പറഞ്ഞു: "ഇതെന്താ ചേട്ടാ ആടോ? അമേരിക്കയിൽ ആരെങ്കിലും ആടിനെയുംകൊണ്ട്‌ നടക്കാനിറങ്ങുമോ? ... അയ്യേ കഷ്ടം!"
     "പോടാ, കൊച്ചനേ ആടോ, ഇതു പട്ടിയല്ലേ. നല്ല ഒന്നാന്തരം പട്ടി." ചേട്ടൻ ഉറക്കെ ചോദിച്ചു. എന്നാൽ തുടർച്ചയായി ഈ പരിഹാസം പല ദിനങ്ങളിൽ ആവർത്തിച്ചപ്പോൾ ചേട്ടനും സംശയം. അതു പെരുകി സ്വയം ബോദ്ധ്യം തോന്നിയ അയാൾ ഒന്നാന്തരം പട്ടിയെ ഉപേക്ഷിച്ചു.
     ശരാശരി അമേരിക്കൻ ക്നാനായക്കാരന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ചുരുക്കം ചില കുസൃതികൾ, തങ്ങളുടെ തലതിരിഞ്ഞ ചിന്തകൾ, മാദ്ധ്യമ ദുരുപയോഗംവഴി, നിരന്തരം പാവപ്പെട്ട സമുദായ സ്നേഹികളുടെമേൽ അടിച്ചേല്പിച്ച്‌ അവരെ വിഢികളാക്കുന്നു. അസത്യം പലതവണ പുലമ്പി പുലമ്പി അത്‌ 'സത്യ'മാ ണോയെന്നു സംശയിച്ചു പോകുന്ന അവസ്ഥയാണിന്ന്‌.
     ക്നാനായക്കാർ പള്ളി വാങ്ങിയാൽ അതു ക്നാനായ പള്ളിയല്ലെന്നു സ്ഥാപിച്ചെടുക്കുവാനും, അതു ശാശ്വതമല്ലെന്നും അബദ്ധമാണു കാട്ടികൂട്ടുന്നതെന്നും വരുത്തിതീർക്കുവാനും ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. അവരുടെ വാദഗതികളുടെ പൊള്ളത്തരവും ദുരുദ്ദേശവും നമ്മൾ തിരിച്ചറിയണം.  താഴെ പറയുന്നവയാണ്‌ ഈ വ്യാജ സമുദായ സംരക്ഷകർ നിരത്തുന്ന പ്രധാന എതിർ സുവിശേഷങ്ങൾ:
     1. ക്നാനായക്കാർ സ്ഥാപിക്കുന്ന പള്ളികൾ ക്നാനായ പള്ളികളല്ല, "അങ്ങാടി" പള്ളികളാണുപോലും! (മാർ അങ്ങാടിയാത്തു പിതാവിനെ "ബഹുമാനപുരസ്സരം" ഇവർ വിളിക്കുന്നതിങ്ങനെ - തലതിരിവിന്റെ മറ്റൊരു ഉദാഹരണം.) ഒരു അനുഭവ സാക്ഷ്യമാകാം ഇതിനു പറ്റിയ ഉത്തരം. സാൻ അന്റോണിയോയിൽ ക്നാനായ മിഷൻ സ്ഥാപിക്കുന്ന സമയത്ത്‌ സീറോമലബാർ കുടുംബങ്ങൾ വെറും 46; അവയിൽ ക്നാനായ കുടുംബങ്ങൾ 21. രണ്ട്‌ ഇടവകകൾക്കാവശ്യമായ കുടുംബങ്ങൾ ഇല്ലാതിരുന്നിട്ടും ക്നാനായ വിശ്വാസികളുടെ അഭ്യർത്ഥനമാനിച്ച്‌ ക്നാനായക്കാർക്കു മാത്രമായി രണ്ടാമതൊരു പള്ളികൂടി സ്ഥാപിച്ചത്‌ മറ്റാർക്കുവേണ്ടി? അമേരിക്കയിലെ നമ്മുടെ 9 ക്നാനായ പള്ളികളിൽ ഏതാണ്‌ ക്നാനായക്കാരുടേതല്ലാതെ പ്രവർത്തിക്കുന്നത്‌?
     സാൻ അന്റോണിയോ മിഷൻ ഇടവകയായി ഉയർത്തിയപ്പോൾ മാർ അങ്ങാടിയാത്തു പിതാവിന്റെ കല്പനയിൽ ഇപ്രകാരം വ്യക്തമാക്കി: "സാൻ അന്റോണിയോയിലെ സെന്റ് തോമസ് സീറോമലബാർ മിഷനിൽ അംഗങ്ങളായിരിക്കുന്ന ക്നാനായ കത്തോലിക്കർക്കുവേണ്ടി ഈ ഇടവക സ്ഥാപിക്കുന്നു." ഈ കല്പന മാത്രം പോരേ, പള്ളി ആരുടേതാണെന്നു മനസ്സിലാക്കു വാൻ.  എന്നിട്ടും നന്ദിയോടെ, ആത്മാഭിമാനത്തോടെ ക്നാനായ പള്ളിയിൽ സഹകരിക്കുകയും സഹകരിപ്പിക്കുകയും ചെയ്യുന്നതിനു പകരം, നായയെ ആടാക്കി ചിത്രീകരിച്ച്‌ സമുദായത്തെ നശിപ്പിക്കുന്ന "തെരുവുപിള്ളേർ ശൈലി"ക്കാരെ നാം ഇനിയും വിളയാടാൻ അനുവദിക്കണമോ?
     2. ഇടവകയുടെ കെട്ടിടവും സ്വത്തും അങ്ങാടിയാത്തു പിതാവ്‌ "അടിച്ചു മാറ്റും" എന്നതാണ്‌ തലതിരിഞ്ഞവരുടെ അടുത്ത വാദം. പണത്തെ മാത്രം പൂജിച്ചു കഴിയുന്ന യഥാർത്ഥ അടിച്ചു മാറ്റക്കാ രുടെ ചിന്താഗതിയാണിത്‌. സിവിൽ നിയമവും സഭാനിയമവും ഇടവകയുടെ മുതൽ, രൂപതയുടേതാക്കിമാറ്റുവാൻ അനുവദിക്കുന്നില്ല. അങ്ങനെ ഒരു മെത്രാനോ രൂപതയോ ഇടവകയുടെ മുതൽ അനധികൃതമായി "അടിച്ചു മാറ്റിയ" ചരിത്രം 2000 വർഷത്തി ലേറെ പഴക്കമുള്ള ആഗോള കത്തോലിക്കാ സഭയ്ക്കില്ല.
     അമേരിക്കയിലെ ആധുനിക സാഹചര്യം പരിഗണിച്ച്,  രൂപ താദ്ധ്യക്ഷന്റെ സമ്മതത്തോടെ നമ്മുടെ എല്ലാ ക്നാനായ പള്ളികളും മിഷനുകളും അതാതു സംസ്ഥാനങ്ങളിൽ പ്രത്യേക റിലി ജ്യസ്‌ നോൺപ്രോഫിറ്റ്‌ കോർപ്പറേഷനുകളായി റെജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ആ കോർപ്പറേഷനുകളുടെ പേരിലാണ്‌ നാം വസ്തു വകകൾ വാങ്ങുന്നതും ബാങ്ക്‌ നിക്ഷേപങ്ങൾ നടത്തുന്നതും. നമ്മു ടെ ഒരു കോർപ്പറേഷനിലും രൂപതയ്ക്കോ മെത്രാനോ ഉടമസ്ഥാ വകാശം സ്ഥാപിച്ചിട്ടില്ല. മറിച്ച്‌ രൂപതയുമായുള്ള സഭാപമായ ബന്ധം വ്യക്തമാക്കുക മാത്രമാണു ചെയ്തിരിക്കുന്നത്‌. ഒരു കോർപ്പറേഷന്റെ മുതൽ മറ്റൊരു കോർപ്പറേഷനോ വ്യക്തികൾക്കോ അവകാശപ്പെട്ടതല്ല. അതിനാൽ ഓരോ ക്നാനയ പള്ളിയുടെയും മുതൽ അതാതു ക്നാനായ പള്ളിയ്ക്കു മാത്രം അവകാശപ്പെട്ട സഭ യുടെ സമ്പത്താണ്‌.
     ടെക്സാസ് സിവിൽ ലോ അനുസരിച്ച്  രെജിസ്റ്റർ ചെയ്ത സാൻ അന്റോണിയോ ക്നനായ ഇടവകയുടെ ഭാരവാഹികൾ മാത്രം ഒപ്പിട്ടുവാങ്ങിയ പ്രോപ്പർട്ടി ഈ രാജ്യത്ത് ആരുകൊണ്ടു പോകും? അങ്ങാടിയാത്തു പിതാവോ? സീറോമലബാർ സഭയോ?
     സീറോമലബാർ സഭയുടെ പള്ളിയോഗ നടപടിക്രമം ദുർവ്യാ ഖ്യാനിച്ചാണ്‌ ചിലർ പട്ടിയെ ആടാക്കുവാൻ ശ്രമിക്കുന്നത്‌. നടപ ടിക്രമത്തിന്റെ അർത്ഥം ഉടമസ്ഥാവകാശമെന്നല്ല; പള്ളികളുടെ നടത്തിപ്പു സംബന്ധിച്ച നിയമാവലിയെന്നാണ്. അതിൻ പ്രകാരം പള്ളികളുടെ മേലന്വേഷകനെന്ന നിലയിൽ മെത്രാന്റെ അനു വാദം പ്രധാന ഇടപാടുകൾക്കുണ്ടാകണമെന്നുമാത്രം. അനുവാദം വേണമെന്നു പറയുന്നത്‌ ഉടമസ്ഥാവകാശം ഉണ്ടായിട്ടല്ല. 
     മക്ഡൊണാൾഡ്സിന്റെയോ ബർഗർ കിംഗിന്റെയോ ഫ്രാ ഞ്ചൈസി എടുത്ത്‌, സ്വന്തം ചെലവിൽ കെട്ടിടം പണിത്‌, ബിസി നസ്‌ നടത്തുമ്പോൾ, രൂപകല്പന, ഉപകരണങ്ങൾ, ഫർണിച്ചർ, എന്തിന്‌ കളർകോഡുപോലും നിർബന്ധമായും കമ്പനി നിഷ്കർഷിക്കുന്നതുപോലെ വേണം. ഇതിനർത്ഥം കെട്ടിടം നെറ്റ്‌വർ ക്കിഗ്‌ കമ്പനിയുടേതാണെന്നാണോ? മേലന്വേഷണ ചുമതലയുള്ളതിന്റെ പേരിൽ ഏതെങ്കിലും അധികാരിക്ക്‌ നമ്മുടെ മുതൽ സ്വന്തമാക്കാനോ, സ്വന്തം പ്രസ്ഥാനത്തിന്റേതാക്കാനോ നിയമം അനുവദിക്കുന്നില്ല. മെത്രാനും കാനൻ നിയമത്തിനു വിധേയനാണ്‌. അദ്ദേഹം തെറ്റുചെയ്താൽ അതു പഠിക്കാനും നടപടിയെടുക്കുവാനും സീറോമലബാർ സഭയ്ക്ക്‌ ഉന്നതതല കാര്യാലയവും, കത്തോലിക്കാ സഭയ്ക്ക്‌ പൗരസ്ത്യ തിരുസംഘവുമുണ്ട്‌.
     ക്നാനായ ഇടവക പിരിച്ചു വിടേണ്ട സാഹചര്യം വന്നാൽ, അതിന്റെ ബാദ്ധ്യതകൾ കഴിച്ചുള്ള മുതൽ നല്കേണ്ടത്‌ അതിലെ വിശ്വാസികൾ പോകുന്ന ക്നാനായ പള്ളിക്കാണ്‌. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മെത്രാൻ തനിച്ചല്ല, പള്ളിയുടെ പൊതു യോഗവും രൂപതയുടെ പാസ്റ്ററൽ കൗൺസിലുമാണ്‌. സിവിൽ നിയമപ്രകാരമാണെങ്കിൽ, രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ കൊർപ്പറേഷന്റെ ബോർഡ്‌ തീരുമാനിക്കുന്ന മറ്റൊരു ക്നാനായ പള്ളിക്കോ, നോൺപ്രോഫിറ്റ്‌ ക്നാനായ പ്രസ്ഥാനത്തിനോ ആണെന്നു വ്യവസ്ഥയുണ്ട്‌. സത്യം ഇതായിരിക്കെ, തലതിരിഞ്ഞുള്ള അസത്യ പ്രചരണങ്ങളെ ഈ സമുദായം ഇനിയും സഹിക്കണമോ?
     3. പള്ളി വാങ്ങണമെങ്കിൽ ഭൂരിപക്ഷ തീരുമാനം വേണമെന്ന താണ്‌ മറ്റൊരു തലതിരിഞ്ഞ ചിന്ത. പള്ളി വാങ്ങുന്നതിനുള്ള അളവുകോൽ ഭൂരിപക്ഷമല്ല; വിശ്വാസമാണ്‌. അതായത്, പള്ളി വാങ്ങുന്നതും കുർബാനയ്ക്കു പോകുന്നതും കുർബാന സ്വീകരിക്കു ന്നതും ഭൂരിപക്ഷാഭിപ്രായപ്രകാരമല്ല, അവനവന്റെ വിശ്വാസ തീക്ഷ്ണതയനുസരിച്ചാണ്‌. ക്രിസ്തു സഭ സ്ഥാപിച്ചപ്പോഴോ, തോമ്മാശ്ലീഹാ ഭാരതത്തിൽ വന്നപ്പോഴോ, മദർ തെരേസാ മിഷൻ തുടങ്ങിയപ്പോഴോ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി വോട്ടിട്ട് ഭൂരിപക്ഷം തേടിയോ? വിശ്വാസികൾ എത്ര കുറവാണെങ്കിലും അവർക്ക് ആവശ്യമെങ്കിൽ പള്ളികൾ സ്ഥാപിക്കുവാനും അവരുടെ ആത്മീ യാവശ്യങ്ങൾ സാധിച്ചു കൊടുക്കുവാനും സഭയ്ക്ക് അധികാരവും കടമയുമുണ്ട്. അസ്സോസിയേഷൻ രീതി ശീലിച്ച നമ്മൾ ആ നടപടിക്രമമല്ല സഭയ്ക്കുള്ളതെന്ന് മനസ്സിലാക്കണം.
     4. തലതിരിഞ്ഞ മറ്റൊരു വാദം കൂടി: "മെത്രാന്മാരും വൈദികരും അമേരിക്കയിൽ പള്ളികൾ സ്ഥാപിക്കുന്നത് വിശ്വാസികളെ ചൂഷണം ചെയ്ത് സ്വന്തം കാര്യസാദ്ധ്യത്തിനും കീശവീർ പ്പിക്കലിനുമാണ്‌." കൊടുക്കുന്ന ഓരോ ചില്ലിക്കാശിനും കണക്കു പറഞ്ഞു ശീലിച്ച, നേർച്ചയിടാൻ നേരം ഒറ്റ ഡോളറിനുവേണ്ടി വാലറ്റിൽ റിസേർച്ച് ചെയ്യുന്ന ക്നാനായക്കാരുടെ ഇടയിൽനിന്ന് ഏതെങ്കിലും പുരോഹിതന്‌ പണം അടിച്ചു മാറ്റുവാൻ പറ്റുമെങ്കിൽ അദ്ദേഹത്തിന്‌ അവാർഡ് കൊടുക്കണം! കഴിവും വിദ്യാഭ്യാസ വുമുള്ള നമ്മുടെ വൈദികർ പുരോഹിത ശുശ്രൂഷ സ്വയം ഏറ്റെടു ക്കാതിരുന്നെങ്കിൽ നമ്മിൽ പലരേക്കാളും പണക്കാരായേനെ. അവരുടെ ജീവിത ലക്ഷ്യം ധനസമ്പാദനമല്ല നമ്മുടെയും അവരുടെയും മോക്ഷലബ്ധിയാണെന്ന് ആർക്കാണ്‌ അറിഞ്ഞുകൂടാ ത്തത്? നമുക്കുവേണ്ടി സ്വയം സമർപ്പിച്ച അവരെ അപമാനി ക്കുന്നത് ആത്മഹത്യാപരമല്ലേ?
     കണ്ണിൽ ചോരയില്ലാതെ, ഇങ്ങനെ സത്യത്തെ അസത്യമാക്കുന്ന വിഘടന വാദങ്ങൾ കേൾക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഒന്നു ചിന്തിക്കണം: ഈ വൈദികരും ആത്മാഭിമാനമുള്ള ക്നാനായ സ്നേഹികളാണ്‌. സമുദായത്തെ ഒറ്റിക്കൊടുക്കുന്ന ഒന്നും  അവർ ചെയ്യില്ലെന്ന വിശ്വാസം നമുക്കുണ്ടാകണം. ഇത്രയും വ്യക്തമാക്കി യിട്ടും ഞാൻ പിടിച്ച മുയലിന്‌ നാലാണു കൊമ്പെന്ന നിലയിൽ മർക്കട മുഷ്ടിയോടെ പള്ളിവേണ്ടെന്നു വാദിച്ച്, അനാവശ്യമായി പള്ളിക്കാര്യത്തിൽ ഇടപെട്ട്, സമുദായത്തെ തമ്മിൽ തല്ലിച്ചു രസിക്കുന്നവരോട് ഒരു ചോദ്യം: "മതവിശ്വാസത്തിനും അതു പ്രചരിപ്പിക്കുന്നതിനും, മതസ്ഥാപനങ്ങൾ കെട്ടി പ്പെടുക്കുന്ന തിനും സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് അതിനു താല്പര്യമുള്ളവരെ എതിർക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്?" ഇക്കാര്യങ്ങളിൽ താല്‌പര്യമില്ലാത്തവർ പള്ളി വാങ്ങണ്ട, പിരിവു കൊടുക്കണ്ട, പള്ളിയിലും വരണ്ട. അതിനു നിങ്ങൾക്കും സ്വാത ന്ത്ര്യമുണ്ട്. പക്ഷേ അന്യന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ഒരു കോടതിയും അംഗീകരിക്കാത്ത മൗലികാവകാശ ലംഘന മാണ്‌.
     പള്ളിയിൽ വരാതിരിക്കാനും, പിരിവു നല്കാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കേ, സമുദായ സംരക്ഷകരായി ചമഞ്ഞ് കുഞ്ഞാടിന്റെ വേഷമണിഞ്ഞ ചെന്നായ്ക്കൾ ക്നാനായ സമുദായ ത്തിന്റെ അന്ത:സത്തയായ പള്ളിസംവിധാനത്തെ തകർക്കുവാൻ ചീറിപ്പാഞ്ഞു നടക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. ഇത് ചെറിയൊരു ന്യൂനപക്ഷത്തിന്റെ തലതിരിഞ്ഞ പ്രവർത്തി യാണെങ്കിലും അവർ വിതയ്ക്കുന്ന വിഷവിത്തുകൾ നമ്മുടെ സമുദായത്തിന്‌ ഇക്കാലത്തുമാത്രമല്ല, തലമുറകളിലേയ്ക്കു തന്നെ ഏറെ ദൂഷ്യം ചെയ്യുമെന്നു നാം മനസ്സിലാക്കണം.
     കടുത്ത, പൊറുക്കാനാവാത്ത സമുദായ ദ്രോഹമല്ലേ ഇക്കൂട്ടർ ചെയ്തുകൂട്ടുന്നത്! ഒന്നിച്ചു നിന്ന് ഒരു ശ്വാസത്തിൽ കുതിച്ചുയരുന്ന ഒരു ജനതയെ തമ്മിലടിപ്പിച്ച്, പടലകളായി തിരിച്ച്, തലകുത്തി വീഴിക്കുകയാണിവർ. അസൂയാവഹമായ ഉയർച്ചയോടെ മുമ്പോട്ടു കുതിക്കേണ്ട ഈ സമൂഹത്തെ അസത്യങ്ങൾകൊണ്ട് നിലം‌പരി ശാക്കുന്നവർ ആരായാലും അവർ മാപ്പ് അർഹിക്കുന്നില്ല. ഈ സമൂഹത്തെ നശിപ്പിക്കുന്നവരോട് ഈ തലമുറയും വരും തലമുറ കളും പൊറുക്കില്ല. മാദ്ധ്യമ ദുരുപയോഗം വഴി സമുദായത്തിന്റെ സഭാപുരോഗതിയേയും സംഘടനാ ശക്തിയേയും തകർക്കാൻ ശ്രമിക്കുന്നവരെ മാറ്റിനിർത്തുവാനും അവരുടെ സഭാപിഢനത്തെ ചെറുക്കുവാനും ഓരോ സമുദായ സ്നേഹിക്കും കടമയുണ്ട്. അതിന്‌ ആദ്യമായി മുന്നോട്ടിറങ്ങേണ്ടത് നമ്മുടെ സമുദായ സംഘടന യായ കെ.സി.സി.എൻ.ഏ.യാണ്‌; അതിന്റെ നാഷണൽ കൗൺസിൽ അംഗങ്ങളാണ്‌. അതിന്റെ മാറ്റൊലി ഉൾക്കൊണ്ട്, പ്രാദേശിക തലങ്ങളിലുള്ള ക്നാനായ അസ്സോസിയേഷനുകളും പ്രവർത്തിക്കണം. അങ്ങനെ,       പള്ളികൾ വാങ്ങി, വിശ്വാസ തീക്ഷ്ണതയുള്ള സമൂഹത്തെ വളർത്തി, അസ്സോസിയേഷനുകളി ലൂടെ ക്നാനായ പാരമ്പര്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന തലമുറയെ വളർത്തിയെടുക്കുവാൻ നാം പ്രതിജ്ഞാബധരാകണം.
     സത്യത്തെ അവഗണിച്ച്, പട്ടിയെ ആടാക്കുന്നവർ കളിച്ചുവെക്കുന്ന തെറ്റിധാരണയുടെ കെണിയിൽ സാധാരണക്കാർ വീണു പോകും. സമുദായസ്നേഹത്തിന്റെ മൂടുപടമണിഞ്ഞു കെണിവെക്കുന്നവരുടെ ദുരുദ്ദേശം മനസ്സിലാക്കാത്ത ചിലർ, തലതിരിഞ്ഞു ചിന്തിക്കുന്നവർക്കു സ്തുതി പാടുവാനും രാജ്യവും മഹത്വവും നല്കുവാനുമുണ്ടാകും. പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന, വിശ്വാസ തീക്ഷ്ണതയുള്ള ക്നാനായക്കാർ ഉയർത്തെഴുന്നെല്ക്കുവാൻ സമയമായി; ഈ തലതിരിഞ്ഞവരുടെ എതിർസുവിശേഷം അവസാനിപ്പിക്കുവാൻ.

നമ്മുടെ പ്രസിടന്റിന്റെ മറ്റൊരു കവല പ്രസംഗം. ഹൂസ്ടന്‍ കാരെ ഓര്‍ത്തു എന്തൊരു സങ്കടം ???? ആരെങ്കിലും ഒരു തൂവാല തരുമോ????





ഹൂസ്ടനില്‍ നടന്ന കിക്ക് ഓഫ്‌ ല്‍ നമ്മുടെ പ്രസിടന്റ്റ് എന്നാ പാരസിടന്റ്റ് നടത്തിയ കവല പ്രസംഗം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. . കേട്ട് നോക്ക് 

അങ്ങേരു  തന്നെയും പിന്നെയും പറയുന്ന കാര്യമാണ് കംമ്യൂനിട്ടിയില്‍ വിഭാഗീയത ഉണ്ടായി എന്നത്. അല്ല മാഷേ ഈ വിഭാഗീയത എന്നാ സാധനം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത പുതിയ എന്തെങ്കിലും ആണോ? രണ്ടു കയ്യും കൂടി ചേര്‍ത്ത് അടിച്ചാലെ ഒച്ച ഉണ്ടാകൂ എന്ന് അറിയാന്‍ വയ്യാത്ത ഇയാള് ഇവിടുത്തെ മൃഗ ഡോകടര്‍ ആണ്? അല്ല സാറേ ഞങ്ങള്‍ പറയുന്നത് പോലെ എല്ലാവരും പോവുകയാണെങ്കില്‍ അത് ഐക്യം. മറുത്തു അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് വിഭാഗീയത. ഇനി പോട്ടെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ മറു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ പള്ളി മേടിച്ചു. ഇനി ഒരു ഉത്തരവാദിത്വം ഉള്ള ഒരു  നേതാവ് എന്ന നിലയില്‍ ഇനി എന്ത് ചെയ്യാം. ആ വിള്ളല്‍ വലുതാക്കി കൊണ്ടിരിക്കാം . അതല്ലേ ആ പ്രസംഗത്തില്‍ ഉടനീളം പ്രതി ഫലിക്കുന്നത് ???? പണ്ട് കേട്ടിട്ടുണ്ട് . കെ സി സി എന്‍ എ സഹകരിക്കാവുന്ന മേഖലകളില്‍ പള്ളിയുമായി സഹകരിക്കും എന്നൊക്കെ. എന്നിട്ട് ഇവിടെ സഹകരണത്തിന്റെ ഒരു കണിക പോലും ഇല്ലല്ലോ? അല്ല മാഷേ പള്ളിയില്‍ പോകുന്നവരും, പള്ളി മേടിച്ചവരും ഒക്കെ വല്ല പുലയന്മാരും, കുറവന്മാരും ഒക്കെയാണോ? അവരും ക്നാനായക്കാരല്ലേ? എന്തിനാണ് ഈ നിഴല്‍ യുദ്ധം നടത്തുന്നത്? അവര്‍ നിങ്ങളുടെ കുടുംബത്ത് കയറി വല്ല കൊലപാതകവും ചെയ്തിട്ടുണ്ടോ? ഒരു പള്ളി മേടിക്കാന്‍ കൂട്ട് നിന്ന് എന്നല്ലേ ഉള്ളൂ.അല്ലാതെ ഒരു വ്യഭിചാര ശാലയൊന്നും അല്ലല്ലോ മേടിച്ചത്. കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു ക്നാനായക്കാര്‍ക്ക് ഒരു ഭാരം ആയി കെ സി സി എന്‍ എ എന്ന ഈ മഹത്തായ സംഘടനയെ നശിപ്പിക്കരുത്.

വിഭാഗീയതക്ക് ശമനം   വരുത്തണം  എങ്കില്‍ പരസ്പരം  പോരടിക്കുന്നതില്‍ നിന്ന് അണികളെ  പിന്തിരിപ്പിക്കണം .  പള്ളിക്കാര്‍ അസോസിയേഷനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും അസോസിയെഷന്കാര്‍ പള്ളിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പിന്മാറണം. പകരം ഇരു കൂട്ടരും രണ്ടു സ്ഥലങ്ങളിലെയും പരിപാടികളില്‍ സഹകരിക്കാനുള്ള സന്മനസ്സു കാണിക്കണം. ഇത് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സ് ഒന്നും പഠിക്കേണ്ട. ഇതിനു ഡോക്ട്രേറ്റ് ഒന്നും വേണ്ട. സാമാന്യ ബോധം മാത്രം മതി. ഇത് ഈ സാറിനു ഉണ്ടോ???? ഇത് വിഭജിക്കപെട്ട ഈ സമൂഹത്തിനു പറഞ്ഞു കൊടുക്കുവാന്‍ ഇങ്ങേര്‍ എന്തെ തയ്യാറാകാത്തത്? ഒരു വശത്തുനിന്നും പള്ളിയെ എങ്ങിനെയെങ്കിലും പൂട്ടിക്കണം എന്ന് പറഞ്ഞു ഇമെയില്‍ അയക്കുകയും അച്ചന്മാരെ താറടിക്കുവാന് ‍പരമാവധി ശ്രമിക്കുകയും ചെയ്തിട്ട് വെറുതെ മുതല കണ്ണീര്‍ ഒഴിച്ചാല്‍ അത് മനസ്സിലാക്കുവാനുള്ള ബോധം ക്നാനായക്കാര്‍ക്ക് ഇല്ല എന്ന് കരുതരുത്. വെറുതെ കണ്ണ് അടച്ചു ഇരുട്ടാക്കരുത്.



NB: കിക്ക് നടത്താന്‍ പോകുന്ന എല്ലായിടത്തും ഇതുപോലെ ഉളിപ്പില്ലാത്ത പ്രസംഗങ്ങള്‍ നടത്തി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ പണി അത്രയും കുറഞ്ഞു കിട്ടുമല്ലോ. ഓരോരുത്തര്‍ക്കും വിളിച്ചു സൂത്രത്തില്‍ വാര്‍ത്ത എടുക്കുക എന്നൊക്കെ പറഞ്ഞാല്‍ വല്യ ബുദ്ധിമുട്ടാണ് സാറേ. ഇനി എന്നെ പേടിച്ചു ഇനിയുള്ള പ്രസംഗങ്ങള്‍ പ്രസിധീകരിക്കാതിരിക്കരുത്. നേരിട്ട് അയച്ചാല്‍ ഉപകാരമായിരുന്നു. ഇത് കിട്ടാന്‍ ഇത്തിരി താമസം വന്നുപോയി.
എല്ലിന്‍ കഷണം :  നമ്മുടെ പ്രസിഡന്റിനെ വെല്ലു വിളിച്ചിരുന്നു. അങ്ങേരുടെ സഭാ അംഗത്വം എവിടെ ആണ് എന്ന് പരസ്യപ്പെടുത്താന്‍. നമ്മുടെ പ്രസിടന്റ്റ് ക്നാനായ പെന്തിക്കൊസാണോ???ക്നാനായ യാക്കോബായ കാരനാണോ???? അതോ ലത്തീന്‍ കാരനാണോ????.ജനങ്ങക്ക് അറിയേണ്ടേ? 

Another Comment Left By one of our Readers. I do believe that this comment has some Valid points too and will never be published through American Kna

Our former Bishop and lots of KCS leaders worked hard and they cannot achieve anything. In the past even great Kings try to control Catholic Religion and they cannot do anything. I do not want give superpower to  our VG and he  can only do under the religious rules and regulations. He works full time and take care the spiritual needs of the large faithful community. For us we do not need to worry about his insurance, food and accommodation. There are plenty of things association can do to our community and I do not understand whey they are only interested in the spiritual matters. Even the strongest community leaders cannot keep our culture and endogamey in own family and I do not think our poor priest can implement with our society. Even US president or a Minister cannot change the rules and regulations of a country. It is a great waste we fight with our own spiritual leaders and we are not achieving anything.

Sunday, January 8, 2012

വി ജി ലീക്സ് 2 ..... മണ്ടന്മാര്‍ ലണ്ടനില്‍ നിന്ന് എന്നതുപോലെ സ്ഥിര ബുദ്ധിയില്ലാത്ത കുറെ പിള്ളേര്‍

ഈ വി ജി ലീക്സ് എന്നൊക്കെ പറഞ്ഞു ഈ മാവോ മക്കള്‍ എന്താ കാണിക്കുന്നത്. എന്താണെന്ന് അവര്‍ക്ക് തന്നെ അറിയാമോ എന്ന് സംശയം ആണ്. പണ്ടെങ്ങോ അയച്ചു എന്ന്  പറയുന്ന ഒരു ഈമെയില്‍ ഓല പാമ്പുകൊണ്ട് ഇവര്‍ എന്താ ഉദ്ദേശിക്കുന്നത്. ജോണ് സാര്‍ ഈമെയില്‍ അയച്ചില്ല എന്നത് അങ്ങേരു തന്നെ വ്യക്തമാകിയിട്ടുണ്ട്. ഇനി ഒരു വേള ആ ഇമെയില്‍ അയചെങ്കില്‍ തന്നെ എന്താ മാഷേ പ്രശനം. നോര്‍ത്ത് അമേരിക്കയില്‍ ഒരു പക്ഷെ ഏറ്റവും  കൂടുതല്‍ ഇത് പോലെയുള്ള ഇമെയിലുകള്‍ കിട്ടിയിട്ടുള്ള  ആളാണ്‌ ഈ വി ജി. വി ജി ലീക്സ് എന്നൊക്കെ പറഞ്ഞപ്പോള്‍ നിങ്ങളുടെ പ്രസിടന്റ്റ് കോമരം പണിതപോലുള്ള എന്തെങ്കിലും വി ജി ചെയ്തു കാണുമെന്നാണ് കരുതിയത്‌. ഇത് വല്ലവരും ഒരു ഇ മെയില്‍ വി ജി ക്ക് വിട്ടാല്‍ അതിനു ഉത്തരവാദി വി ജി ആകുന്നതു എങ്ങിനെയ????? പിന്നെ ഇങ്ങിനെയുള്ള ഇമെയിലുകള്‍ വേണമെങ്കില്‍ ഒരു നൂറെണ്ണം ഞാന്‍ അയച്ചു തരാം. 2004 പള്ളിക്കെതിരെ അയച്ചെന്നു പറയുന്ന ഈമയിലിനു ഇന്ന് എന്താ പ്രാധാന്യം. കഴിഞ്ഞ വര്ഷം അച്ഛനെ തെറി പറഞ്ഞ പലരും ഇന്ന് സത്യം മനസ്സിലാക്കി അച്ഛന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും അറിയാത്ത ഈ പിള്ളേര്‍ക്ക് വല്ല കുപ്പിപാലും മേടിച്ചു കൊടുത്തു ആ തലച്ചോര്‍ ഒന്ന് പ്രവര്ത്തിപ്പിക്കുന്നതിനായി പ്രസിടന്റ്റ് ശ്രമിക്കണം.  ഇന്ന് ഈ തെറി വിളിക്കുന്ന പലരും നാളെ പള്ളിയുടെ വക്താക്കളായി മാറും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചരിത്രം പരിശോധിച്ച് നോക്ക്. വി ജി യുടെ വേണ്ടാത്തിടത് കേറി പിടിച്ചവരും പച്ച തെറി പറഞ്ഞവരും ഒക്കെയുള്ള സമൂഹമാണ് നമ്മുടേത്‌. എന്നിട്ട് അവരൊക്കെ ഇന്ന് എവിടെയാ????? നിന്റെയൊക്കെ ഒരു വി ജി ലീക്സു. ലീക്കിംഗ് കൂടുതലാണെങ്കില്‍ അതിനുള്ള മരുന്ന് ആ ലത്തീന്‍ പ്രസിടന്റിന്റെ കയ്യില്‍ കാണും. പോയി നക്കി കുടിക്കു. നാണം കേട്ട ജന്തുക്കള്‍.

എല്ലിന്‍ കഷണം. എന്തിനാ ജോണ് സാറിന്റെ പിറകെ കൂടിയിരിക്കുന്നത് ഇവന്മാര്‍. അങ്ങേര്‍ മുന്‍ കൈ എടുത്തു നടപ്പാക്കിയ ക്നാനായ ഹോംസിന്റെ നിര്‍മ്മാണത്തില്‍ അങ്ങേരെ വലിപ്പിച്ച വിരുതന്‍ ഹൂസ്ടനിലെ നമ്മുടെ പ്രാചിയെട്ടന്മാരുടെ വളരെ വേണ്ടപെട്ടവനാണ്. അവിടെ പള്ളി പണിയും അയാളെ കൊണ്ട് നടത്തുവാന്‍ ശ്രമിക്കുകയുണ്ടായി. അതിനു ശക്തമായ എതിര്‍പ്പുമായി ജോണ് സാര്‍ വന്നതിന്റെ ചോരുക്കാന് ഈ കാണുന്നതൊക്കെ. കോടതിയില്‍ ഇരിക്കുന്ന വിഷയത്തിന്‍ മേല്‍ പരാജയം രുചിക്കുമെന്നു ഏകദേശം ഉറപ്പായപ്പോള്‍ ചുമ്മാ ഉമ്മാക്കി കാണിച്ചു വിരട്ടുകയല്ലേ ഇത് എന്ന് സംശയിച്ചാല്‍ കുറ്റം പറയുവാന്‍ കഴിയുമോ.