Sunday, January 8, 2012

മുത്തോലത്തിനു നട്ടെല്ല് സാന്‍ അന്റൊനിയായില്‍ നിന്നും.

ഇത് വരെ ആക്രമണത്തെ ഭയന്ന്, അല്ലെങ്കില്‍ പ്രതികരിച്ചാല്‍ ആക്രമണം കൂടുതലാകുമോ എന്ന് പേടിച്ചു ഒളിച്ചും പാത്തും അത്യാവശ്യം ചില ചെറിയ പണിയില്‍ മാത്രം പ്രതികാരങ്ങള്‍ ഒതുക്കിയിരുന്ന വി ജി ഇതാ യുദ്ധ സന്നദ്ധനായി ഇറങ്ങിയിരിക്കുന്നു. ക്നാനായ മീഡിയ എന്നാ കുട്ടിപത്രം ഇറക്കികൊണ്ട്‌ ശക്തമായ ഒരു യുദ്ധത്തിനു ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുത്തോലം അതില്‍ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. അതിനായി പേര് വച്ച് എഴുതാന്‍ തക്ക നട്ടെല്ല് ഇപ്പോള്‍ സാന്‍ അന്റൊനിയയിലെ ഉള്ളൂ എന്നത് യാഥാര്‍ത്ഥ്യം. ദിട്രോയിടില്‍ കുറെ വീരന്മാര്‍ ഉണ്ട് എന്ന് അറിയാം. എന്നിരുന്നാലും ഇത് വരെയും പേര് വച്ച് മീഡിയയില്‍ എഴുതിയിട്ടില്ല. തുടങ്ങിയതല്ലേ ഉള്ളൂ.  എന്തായാലും പ്രത്യാക്രമണം തന്നെ ആണ് ഏറ്റവും നല്ല പ്രധിരോധം എന്ന്  താമസിച്ചാണെങ്കിലും   മനസ്സിലാക്കിയല്ലോ. നല്ലത് വരട്ടെ.

അച്ഛന്റെ ബ്ലോഗും പത്രവും വായിക്കേണ്ടവര്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

www.knanayamedia.blogspot.com

http://www.knanayaregion.us/knanayamedia/km_2012_01_05.pdf


എന്ത് തന്നെ ആയാലും. കാറ്റ് തിരിച്ചു വീശി തുടങ്ങിയിരിക്കുന്നു. ഇനി കളി കാണാം. സത്യത്തിനും നീതിക്കും വേണ്ടി ഈ ബ്ലോഗര്‍ ഇവിടെ കാണും.

എല്ലിന്‍ കഷണം. മുത്തോലത്തിന്റെ ഈ ആവേശത്തിന്റെ പിന്നില്‍ ഈ ബ്ലോഗരോടുള്ള ഭയം കൂടിയുണ്ടോ എന്ന് ഒരു സംശയം. കാരണം ഇന്ന് നേതാകന്മാര്‍ക്കെതിരെ വാളെടുത്ത് വീശുന്ന ഈ എളിയവന്‍ നാളെ ഇങ്ങേര്‍ക്ക് എതിരിരെ എന്തെങ്കിലും എഴുതി യാലോ എന്ന് ഉള്ളില്‍ പേടി കാണാതിരിക്കുമോ. അത് വരെ വച്ച് താമസിപ്പിക്കാതെ സ്വന്തം നിലയില്‍ എസ്ടാബ്ലീഷ് ആകാനുള്ള ശ്രമം ആണ് ഈ ബ്ലോഗ്‌ എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ. എന്തൊക്കെ ആയാലും നടക്കട്ടെ. ക്നാനായ സമുദായത്തിന്റെ അപചയങ്ങളെ അത് പള്ളിയിലായാലും അസോസിയെഷനിലായാലും ഞങ്ങള്‍ തുറന്നു കാട്ടും. ആരെയും ദ്രോഹിക്കനല്ല. മറിച്ച്‌ ക്നാനായ സമൂഹത്തിന്റെ നന്മക്കായി.

1 comment:

  1. This is the first time I learned about Knanaya Media newsletter. A very good work. You are correct, Achen started his work.

    ReplyDelete