മർക്കോസ് (10: 35-45) ഇൽ വിവരക്കുന്നത് സെബദീ പുത്രന്മാരായ യാക്കോബും യോഹന്നാനും ഈശോയെ സമീപിച്ച് അവിടുത്തെ ഇടത്തും വലത്തും ഇരിക്കുന്നതിനേക്കുറിച്ച് അഭ്യർത്ഥിക്കുന്ന ഭാഗമാണ്. ശ്ളീഹന്മാരുടെ ഇടയിൽ പോലും നിലനിന്നിരുന്ന അധികാരത്തിന് വേണ്ടിയുള്ള വടം വലി പല രൂപത്തിലും ഭാവത്തിലും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. കസേര കളി എന്നാ ഗെയിം നമ്മോളൊക്കെ കളിക്കാറുണ്ട്. ഒന്നാമത് എത്താനായി മറ്റുള്ളവരെ തഴഞ്ഞും തള്ളിയിട്ടും ഒക്കെ കളിക്കുന്ന ആ ഗെയിം പോലെ ആണ് പലപ്പോഴും പൊതു ജീവിതം.
കണ്ണ് ഉണ്ടായിട്ടും കാണാതിരിക്കുകയും കാതുണ്ടായിട്ടും കേള്‍ക്കതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തെ പ്രതികരണ ശേഷിയുള്ള നട്ടെല്ലുള്ള ഒരു സമൂഹമാണ് തങ്ങള്‍ എന്ന് സ്വയം മനസ്സിലാകുവാന്‍ സഹായിക്കുന്നതിനു ഉള്ള ഒരു എളിയ പരിശ്രമം ആണ് ഈ ബ്ലോഗ് .അപരന് അപ്പമായും വസ്ത്രമായും വൈദ്യനായും അവതരിച്ച ഈശോയെ പോലെ അനീതിക്കെതിരെ അസന്നിഗ്തമായ നിലപാടെടുത്ത ഈശോയെ പോലെ അപരന് അത്താണിയും അനീതിക്കെതിരെ പ്രവാചക ശബ്ദവുമാകാന്‍ നിങ്ങള്ക്ക് അവസരമോരുക്കട്ടെ. എല്ലാ വായനക്കാര്‍ക്കും നോര്‍ത്ത് അമേരിക്കന്‍ കനാ എന്നാ ഈ എളിയ ബ്ലോഗിന് വേണ്ടി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകരുടെ പേരിലുള്ള പുതു വത്സര ആശംസകള്‍
You are the Hero of 2011 and continue your good works!!!!! this is the start of a new Knanaya reformation
ReplyDelete