Friday, December 23, 2011

ക്യാനഡാ മിഷന്‍ ആട്ടകഥ, തുടരുന്നു.


ക്യാനഡായിലെ മിഷനേ സംബന്ധിച്ച് കുറേ വിവരങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അതു വായിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ളിക്ക് ചെയ്യുക.



ആളെ പറ്റിക്കാന്‍ എന്‍ഡോഗമി : നമുക്ക് പോകാന്‍ വടക്കും ഭാഗരുടെ പള്ളി.

കാനാഡായില്‍ നിന്നും കൂടുതല്‍ വിശേഷങ്ങളുമായി....




അതിനു ശേഷം ക്യാനഡായിലെ ഒരു അഭ|ദയകാംഷി നല്‍കിയ പ്രതികരണത്തിന്റെ  പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി ഈ വിഷയത്തേപറ്റി പ്രതിബാധിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആദ്ദേഹത്തിന് പ്രത്യേകം നന്ദി രേഖപെടുത്തുന്നു. 


ക്യാനഡായില്‍ മിഷന്‍ വരുന്നതിനു ന}നപക്ഷം വരുന്ന കുറേ നേതാക്കന്മാര്‍ എതിരാണു എന്നതു നിലനില്ക്കുന്ന സത്യമാണു. യതാര്‍ഥത്തില്‍ അവര്‍ സത്യാവസ്ഥ മനസ്സിലാക്കിയിട്ടാണോ എന്നു ചോദിച്ചാല്‍ അല്ല. വെറും അന്ധമായ പള്ളിവിരോധം മാത്രമാണ് അവരെ നയിക്കുന്നത്. എന്നാല്‍ ആരും കാണാത്ത ഒരു നിശബ്ദ വിഭാഗം ഉണ്ട് അവിടെ. കാര്യങ്ങള്‍ സമചിത്തതയോടെ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരുവിഭാഗം. അവര്‍ ഇപ്പോള്‍ ക്നാനായ മിഷന്‍ വരുന്നതിനെ അനുകൂലിക്കുന്നുണ്ടോ??? ഇല്ല. എന്താണ് കാരണം. നേതാക്കന്മാരുടെ ഇന്‍ഫ്ളൂവന്‍സ്???? അല്ലേ അല്ല.


പിന്നെ???


ക്യാനഡായില്‍ അമേരിക്കന്‍ സീറോ മലബാര്‍ മെത്രാന്‍ മാര്‍ അങ്ങാടിയത്തിന് അപ്പസ്തോലിക്ക് വിസിറ്റര്‍ എന്നതില്‍ കഴിഞ്ഞു യാതൊരു അധികാരവും ഇല്ല. അതായത് അവിടുത്തെ സീറോമലബാര്‍കാരും ക്നാനായക്കാരും ലത്തീന്‍ ബിഷപ്പിന്റെ കീഴിലാണ്, അമേരിക്കയില്‍ സീറോ മലബാര്‍ രൂപത വരുന്നതിന് മുന്‍പ് ഉണ്ടായിരുന്നതു പോലെ.


മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇപ്പോള്‍ ക്നാനായ മിഷന്‍ ഉണ്ടാക്കുകയാണെങ്കില്‍, അതു ലത്തീന്‍ രൂപതയുടെ കീഴിലാകും ഉണ്ടാവുക.


അമേരിക്കയില്‍ ക്നാനായ മിഷന്‍ ഉണ്ടായതിനു ശേഷമാണ് മാറികെട്ടിയവര്‍ പ്രശനങ്ങളൂണ്ടാക്കിയെതെങ്കില്‍ ഇവിടെ ഇതിന്റെ സ്ഥാപനത്തിന് മുന്‍പ് തന്നെ വ്യവസ്ഥകള്‍ ഉറപ്പായും പ്രതീക്ഷിക്കാം. എന്തൊക്കെയാണെങ്കിലും വ്യവസ്ഥകള്‍ മുത്തോലത്തിന് അംഗീകരിക്കുവാന്‍ സാധ്യമല്ല കാരണം നിലനില്പ്പ് തന്നെ അപകടത്തിലാകും. ഇങ്ങിനെയായിരിക്കെ വെറുതെ ഒരു വിവാദം ഉണ്ടാക്കാതിരുക്കന്നതാണ് ബുദ്ധി കാരണം ഇഗ്ളീഷ് മെത്രാന്മാരോട് കര്‍ത്താവ് നേരിട്ട് പറഞ്ഞാല്‍ പോലും നമ്മുടെ എന്‍ഡോഗമി അവര്‍ അംഗീകരിച്ചു തരത്തില്ല. പിന്നെ വെറുതേ റോമില്‍ നിന്നും ഒരിക്കല്‍ കൂടി ആണി മേടിച്ച് നമ്മുടെ എന്‍ഡോഗമിപ്പെട്ടിയില്‍ അടിക്കാം എന്നുമാത്രം.


പിന്നെ എന്തു ചെയ്യും????


സീറോ മലബാറുകാരോട് കൂടി എങ്ങിനെയും അമേരിക്കയിലേ പോലെ സ്വന്തമായി രൂപത് ഉണ്ടാക്കുക. അങ്ങിനെ വന്നാല്‍ പിന്നെ ലത്തീന്‍ മെത്രാന്മാരുടെ അടുക്കല്‍ പോകതെ തന്നെ ഒരു പക്ഷെ നമുക്ക് സ്വന്തമായി മിഷന്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേക്കും. കാരണം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ക്നാനായ മിഷനുകളോട് എതിര്‍പ്പ് ഇല്ലാ എന്നാണ് അറിഞ്ഞത്. ഇനി എതിര്‍പ്പ് ഉണ്ടെങ്കില്‍ തന്നെ നമ്മുടെ മെത്രാന്മാരും അങ്ങാടിയത്തും കൂടി വിചാരിച്ചാല്‍ കുറേയൊക്കെ പരിഹരിക്കുവാന്‍ സാധിക്കും. ലത്തീന്‍ മെത്രാന്മാരുടെ അടുത്ത് ഒരു കളിയും നടക്കില്ലാ എന്ന് അനുഭത്തില്‍ നിന്ന് അറിവുള്ളതാണല്ലോ. അമേരിക്കയിലെ പ്രധാന തടസ്സം അമേരിക്കന്‍ ബിഷപ്പ് കൊണ്ഫ്രാന്‍സ് ഷിക്കാഗോ അതി രൂപതയുടെ ആവശ്യപ്രകാരം റോമിന് നല്‍കിയ എന്‍ഡോഗാമി വിരുദ്ധ നിലപാട് ആണ് എന്നതാണ് സത്യം. ഇത് നേതാക്കന്മാര്‍ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയാണ്. ഇതേ സാഹചര്യത്തിലേക്ക് കനേഡിയന്‍ ബിഷപ്പ് കൊണ്ഫ്രാന്സിനെ എത്തിക്കണമോ എന്ന് ആലോചിച്ചു തീരുമാനിക്കാന്‍ ഐസക്ക് ന്യുട്ടന്റെ തലയൊന്നും വേണ്ട .


ഇനി ഇതിനൊരു മറുപക്ഷം ഉണ്ട്.


അമേരിക്കയില്‍ അങ്ങാടിയാത്ത് നമ്മുടെ മെത്രാന്മാരോടുള്ള അടുപ്പവും മുത്തോലത്തിന്റെ സോപ്പിടീലുമൊക്കെക്കാരണം ക്നാനായക്കരോട് വളരെ അനുഭാവപൂര്‍ണ്ണമാണ് പെരുമാരിയിട്ടുള്ളത്. ക്യാനഡായില്‍ മെത്രാനായി വരുന്നത് ആരാണ് എന്നു ചില സ്ഥിരീകരിക്കാത്ത പേരുകള്‍ ഒക്കെയുണ്ടെങ്കിലും, അതു ആരായിരിക്കും എന്ന് ഒന്നും പറയുവാന്‍ പട്ടില്ല. ക്നാനായക്കാരുടെ ഏതെങ്കിലും ബദ്ധ ശത്രുക്കളില്‍ ആരെങ്കിലുമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. പോരാത്തതിനു അത്ലാന്റായിലെ പോലെ എല്ലിന്‍ കഷണമായി കോട്ടയം അതിരൂപതയ്ക്കു വെളിയിലുള്ള ക്നാനായക്കരായ (കാരിക്കലച്ചനെപോലെ ) സീറോ മലബാര്‍ മിഷന്റെ തലപ്പത്ത് നിയമിച്ചാല്‍ പിന്നെ പേടിക്കേണ്ടല്ലോ??  അതിനാല്‍ പ്രകോപനപരമായ നേതാക്കന്മാരുടെ രാഷ്ട്രീയ മണ്ടത്തരങ്ങള്‍ ഒഴിവാക്കിയാല്‍ നമുക്ക് നല്ലത്. പിന്നെ ഐക്യത്തോടെ പ്രാര്‍ത്ഥിക്കാം. ഇപ്പോഴത്തെ എന്‍ഡോഗമി മുറവിളി കനേഡിയന്‍ ക്നാനായക്കരുടെ എന്‍ഡൊഗമിയുടെ അകാലത്തിലുള്ള മൃത|വിനേ ഉപകരിക്കു. ഇനിയെങ്കിലും സമചിത്തതയോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് നല്ലത്. കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.


എല്ലിന്‍ കഷണം: അമേരിക്കയില്‍ എന്താണ് സംഭവിച്ചത് എന്ന് കുറേപേര്‍ക്കെങ്കിലും അറിയാം. ലത്തീന്‍ ബിഷപ്പിന്റെ മുന്‍പില്‍ അവേശത്തോടേ, പ്രകോപനപരമായി, മാറികെട്ടിയവന്റെ കൂടെ പള്ളിയില്‍ ഇരിക്കാന്‍ പോലും സാധിക്കില്ല എന്ന് അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ദേശസ്നേഹികള്‍ നമ്മുക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്ത് നമുക്കു ലഭിച്ചു?? അതു പറഞ്ഞവരെ അപ്പോള്‍ തന്നെ ചര്‍ച്ചാവേദിയില്‍ നിന്നും ആട്ടിപായിച്ചു. പിന്നെ എന്‍ഡോഗമിപെട്ടിയില്‍ വലിയ ഒരു ആണി അടിച്ചു. അങ്ങിനെ നമ്മള്‍ തന്നെ അവരെകൊണ്ട് അടിപ്പിച്ച ആണികള്‍ പിഴുത് എടുക്കുവാനുള്ള ശ്രമമാണ് പിതാക്കന്മാര്‍ ചെയ്യുന്നത്. അതിന് അവരെ സമ്മതിക്കുന്നുണ്ടോ? പിന്നെയും പ്രകോപിപ്പിച്ച്കൊണ്ടിരിക്കുക. അവസാനത്തെ ആണി അടിക്കപ്പെടുന്നതു വരെ. അതങ്ങ് പൂര്‍ത്തിയായാല്‍ പിന്നെ പേടിക്കേണ്ടല്ലൊ. കുഴിയിലേക്ക് എടുക്കപെടുന്നതു വരെ പറഞ്ഞു കളിക്കാന്‍ ഒരു വിഷയമാകുമല്ലോ.
കണ്ണൂള്ളവന്‍ കാണട്ടെ....


ക്യാനഡയിലെ മിഷനെ പറ്റിയുള്ള യഥാര്‍ഥവും ആധികാരികവുമായ പ്രതികരണം ഉത്തരവാദിത്വപെട്ട സഭാ നേതൃത്വത്തില്‍ നിന്നും ഉണ്ടാകണം എന്ന് ഈ ബ്ലോഗിന്റെ വായനക്കാരുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

1 comment:

  1. Mutholam please comment on this. we need more information. Thanks to the blogger for the detailed evaluation. very informative.

    ReplyDelete