Sunday, January 1, 2012

ഇടവക, രൂപത കൂട്ടായ്മള്‍ സഭാമക്കളുടെ അസ്തിത്വത്തിന്റെ ഭാഗമാണ്.

ആത്മാവിലുള്ള നവീകരണത്തെ സഭാത്മകമാകണം. ആത്മാവിന്റെ അനുഭവങ്ങളില്‍ നിന്നു നവീകരണം നേടുമ്പോള്‍ സഭയുടെ ഗാത്രത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കണം. ഇടവക, രൂപത കൂട്ടായ്മള്‍ സഭാമക്കളുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. സഭയില്‍ നിന്നു മാറിനിന്നുള്ള അസ്തിത്വം സാധ്യമല്ല. സഭയുടെ വിശുദ്ധീകരണം സഭയില്‍ നിന്നുകൊണ്ടാവണം. തിരുകുടുംബമാവണം കുടുംബജീവിതക്കാരുടെ മാതൃക. ലോകത്തിന്റെ വശ്യതകളില്‍ നിന്നും തിന്മയുടെ പ്രേരണയില്‍ നിന്നും മോചനം നേടാന്‍ കൂദാശകളിലും പ്രാര്‍ഥനയിലും വളരണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു


മുകളില്‍ കൊടുത്തിരിക്കുന്ന സന്ദേശം സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ആലഞ്ചേരി പിതാവ് നല്‍കിയതാണ് . സഭയുടെ ആഹ്വാനമനുസരിച്ചു കത്തോലിക്കന്‍ അഥവാ ക്രൈസത്തവര്‍ സഭയോട് ചേര്‍ന്ന് നില്‍ക്കണം. കത്തോലിക്കാ / ക്രൈസതവ കൂട്ടായ്മകള്‍ സഭയുടെ പൂര്‍ത്തീ കരണത്തിന്റെ ഭാഗമാണ്. സഭക്കെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ക്രൈസ്തവം എന്നോ കത്തോലിക്കം എന്നോ ഉള്ള വിശേഷണത്തിന് അര്‍ഹരല്ല. അങ്ങിനെയെങ്കില്‍ ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് എന്ന കെ സി സി എന്‍ എ പേര് മാറ്റേണ്ടി വരും. കാരണം സഭയെ എങ്ങിനെ കൂച്ച് വിലങ്ങിടാം, വൈദികരെ എങ്ങിനെ തറ പറ്റിക്കാം , പള്ളികള്‍ എങ്ങിനെ പൂട്ടിക്കാം തുടങ്ങിയ ലോകോത്തര വിഷയങ്ങളില്‍ ആണല്ലോ കെ സി സി എന്‍ എ ഗവേഷണം നടത്തുന്നത് .

1 comment:

  1. very inspiring. hope dr.shiens and his team will take note of this

    ReplyDelete