Saturday, January 7, 2012

ആദ്യ വെള്ളിയാഴ്ച എന്ന ഒരു വിശ്രമ ദിവസം.

ഇന്നലെ എനിക്ക് ഒരു തരത്തില്‍ പറഞ്ഞാല്‍ വിശ്രമ ദിവസം ആയിരുന്നു. ഡിസംബര്‍ 7 ന് തുടങ്ങിയ ഈ യഥാര്‍ത്ഥ ക്നാനായ ബ്ലോഗ്‌ ഇന്നലെ ഒരു മാസം പിന്നിട്ടു എന്നുള്ള സന്തോഷം നിങ്ങളുമായി പങ്കിടുമ്പോള്‍ ഇതിനു ശക്തി തന്ന ദൈവത്തിനു നന്ദി പറയുന്നു. ഓരോ ദിനവും ലഭിക്കുന്ന നിരവധിയായ അഭിനന്ദനങ്ങളുടെയും പ്രചോടനങ്ങളുടെയും പ്രവാഹത്തിന് എന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അതോടൊപ്പം ചങ്കിടിപ്പും വെപ്രാളവും കൂടിയ അമേരിക്കന്‍ ക്നാക്കും കിങ്കരന്മാര്‍ക്കും ആശംസകളും. എന്തിനാണന്നല്ലേ. നിങ്ങള്‍ മത്സരിക്കൂ. എന്നോടല്ല. പത്രോസിന്റെ പാരയോടും ക്നായി തൊമ്മന്റെ സന്തതി പരമ്പര കളോടും. ഇന്ന് ക്നാനായക്കാര്‍ ഹൃദയം കൊണ്ട് പാടുന്ന നാട്ടിലെ കെ സി വൈ എല്‍ പ്രചരിപ്പിച്ച ആ പാട്ട് ഉണ്ടല്ലോ
ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്ന് കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈ മാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും.
ഇത് തന്നെയാണ് ഈയുള്ളവന്റെ ലക്ഷ്യവും. ക്നാനായ സമുദായത്തിന്റെ നേതാക്കന്മാര്‍ എന്ന് നടിക്കുന്ന  ശികണ്ടികള്‍ കാത്തു സൂക്ഷിക്കുന്നത് ആ ദീപശിഖ അല്ല , മറിച്ച്‌ സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തമായി ഉണ്ടാക്കിയ വ്യാജ ദീപാശിഖകള്‍ ആണ് അവര്‍ സൂക്ഷിക്കുന്നത്. ഇത് അനുവദിച്ചു തരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇന്ന് എന്ടോഗാമി എന്ന് പറയും, അത് കിട്ടിയാല്‍ ഉടനെ തന്നെ അടുത്ത കാരണം കണ്ടു പിടിക്കും.

ഒരു സുഹൃത്ത്‌ ഈ കഴിഞ്ഞ ദിവസം എഴുതിയ കമന്റ് താഴെ കൊടുക്കുന്നു.
Anonymous has left a new comment on your post "മാത്തുകുട്ടിചായന്റെ വിഷമം. വി ജി യുടെ ശ്രദ്ധക്ക്":
What are you achieving by this blog? This is an open blog and you are allowing all the Andan and Adakodan around the globe to do a "Kuthirakayattam" on Knanaya Community. Swantham veedinte door vazhiye pokunnavanu thurannittu koduthu pinne avan ente ellam kattondu poyi ennu paranja pole aanu..vere oru panium illel oru pani tharamm..Chicagoil 2 churchilum 500000 Rossary 2012 il complete cheyyan plan ondu..samyam ondel oru 5000 ennam chumma irunnu chollu..thaanum nannakum..knanayakkar kure perum naankum...enthayalum marichu swarga vathil chellumbol oru kathanaarum vaanu pandu karthavu nalla kallanodu paranja pole "nee ennu ennodu koodi parudeesayil aayirukkmennu" iyalodu parayaan pokunnilla ..so do something useful man..
ഈ സഹോദരനെ പോലുള്ള പാവം മണ്ടന്മാര്‍ ആണ് ഇന്ന് ക്നാനായ സമുദായത്തിന്റെ ശക്തി!!!!!
മുന്‍പ്, നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിലെ ഇത്തി കണ്ണികള്‍ നടത്തികൊണ്ടിരുന്ന സാമുദായിക ഉദ്ദാരണം എന്നപേരിലെ സാമുദായിക നശീകരണം ആണ് ഒരു മാസം മുന്‍പ് ഈ ബ്ലോഗിന് വേണ്ടി തൂലിക ചാലികുന്നതിനു പ്രചോദനമായത്. ഒരിക്കലും ഇങ്ങനെ ഒരു സാഹസത്തിനു എനിക്ക് കഴിയും എന്ന് ഈയുള്ളവന്‍ കരുതിയിരുന്നില്ല. ഒരിക്കല്‍ പോലും ഒരു പേജു പോലും പൂര്‍ണ്ണമായി മലയാളത്തിലോ ഇഗ്ലീഷിലോ ഒരിക്കല്‍ പോലും എഴുതിയിട്ടില്ലതിരുന്ന ഞാന്‍ , കമ്പ്യൂട്ടറില്‍ പരിമിതമായ ജ്ഞാനം ഉണ്ടായിരുന്ന ഞാന്‍, മലയാളം ടൈപ്പ് ചെയ്യുന്നവരെ അസൂയയോടെ കണ്ടിരുന്ന ഞാന്‍,  ഇന്ന് ഇതെല്ലാം ചെയ്യുവാന്‍ തക്ക വിധത്തില്‍ ശക്തി പ്രാപിചെങ്കില്‍ , ഇത് തീര്‍ച്ചയായും ഒരു ദൈവികമായ ഇടപെടല്‍ ആണ് എന്നതില്‍ സംശയിക്കേണ്ട. ഒരിക്കലും സ്വന്തം പ്രശസ്തിയോ , എന്തെങ്കിലും വിധത്തിലുള്ള കാര്യ സാധ്യമോ ഇതിന്റെ പിന്നില്‍ ഇല്ല എന്ന് അസന്നിഗ്ദ്ധമായി പറയുവാന്‍ കഴിയും. ഉണ്ടായിരുന്നെങ്കില്‍ ക്നാനായ സമുദായത്തിന്റെ ഹീറോ ആയി മാരികഴിഞ്ഞിരിക്കുന്ന ഈ ബ്ലോഗിന്റെ മറ നീക്കി എന്നെ ഞാന്‍ പുറത്തു വന്നേനെ????

മുകളില്‍ കമന്റ് എഴുതിയ സുഹൃത്ത്‌ ചോദിച്ചത് പോലെ ഈ ബ്ലോഗ്‌ എന്ത് നേടി?

  1. അഭിമാനത്തോടെ പറയാം. അമേരിക്കയിലെ ക്നാനായ മാഫിയയുടെ ചങ്കിടിപ്പിന്റെ ആക്കം കൂടിയിരിക്കുന്നു. ഇനി ഒരു ഹാര്‍ട്ട് ബ്ലോക്കിലെക്കുള്ള അവരുടെ ദൂരം പരിമിത പെട്ടിരിക്കുന്നു.
  2. ഇത് വരെ നിസംഗതയോടെ ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷം വരുന്ന ക്നാനായ സഹജീവികള്‍ക്ക് ഉണര്‍വ്വ് ഉണ്ടായിരിക്കുന്നു. തങ്ങളുടെ സ്വരത്തില്‍ സംസാരിക്കുവാന്‍ ഒരു മാധ്യമം ഉണ്ടായതിന്റെ സന്തോഷം.
  3. പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കുവാന്‍ വയ്യാതെ വിമര്‍ശന ശരങ്ങള്‍ക്കും തെരിവിളിക്കലിനും ഇരയായി കൊണ്ടിരുന്ന കത്തനാര്‍ കൂട്ടം പ്രതികരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ( എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ലക്കം ക്നാനായ മീഡിയാ നോക്കുക).
  4. സത്യത്തിനും  നീതിക്കും എതിരെ നമ്മുടെ തന്നെ നേതാക്കന്മാര്‍ നടത്തുന്ന നാണം കെട്ട കളികള്‍  മറയില്ലാതെ പുറത്തു കൊണ്ടുവരുവാനും ക്നാനായ സമുദായത്തിന്റെ നാശത്തിന്റെ കൊടുങ്കാറ്റായി മാറുവാന്‍ തുനിഞ്ഞിരങ്ങിയിരിക്കുന്ന ക്നാനായ ലത്തീന്‍ വിഷങ്ങള്‍ക്കു ശക്തമായ പ്രധിരോധ മതില്‍ തീര്‍ക്കുവാനുള്ള ആദ്യ പടി നിര്‍മ്മിക്കുവാന്‍ സാധിച്ചു.
ഇനിയും ബഹു ദൂരം പോകുവനുണ്ട്. ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ ഏകദേശം
23  തവണ ഈയുള്ളവന്റെ ഈ എളിയ ബ്ലോഗ്‌ ഹാക്ക് ചെയ്യപെട്ടു. ഇത് തന്നെ എതിരാളിയുടെ ചങ്കിടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.  ഈമെയില്‍ ഐഡിയുടെ പാസ്വേഡ് നശിപ്പിച്ചു കൊണ്ടായിരുന്നു ശ്രമങ്ങള്‍ മുഴുവനും. ഒരു മാസം തിന്ക്ഞ്ഞ ഇന്നലെയും കിട്ടി പണി. ഇത് ചെയ്യുന്നവര്‍ ഓര്‍മ്മിക്കാത്ത ഒരു കാര്യം ഉണ്ട്. ദൈവം എന്റെ കൂടെ ആണ് എങ്കില്‍ ഒരു ശക്തിക്കും എന്നെ തകര്‍ക്കാന്‍ സാധിക്കില്ല. പാസ് വേഡ് ഹാക്ക് ചെയ്താലും തിരിച്ചു വരും. ഇനി ഒരു വേള പൂര്‍ണ്ണമായും തകര്ത്താലും ഇതില്‍ നിന്നും ആയിരങ്ങള്‍ ഉയിര്‍ത്തു വരും.

എന്തായാലും ഇതൊക്കെ ഇന്നലെ വൈകിട്ട് എഴുതാന്‍ ഇരുന്നപോഴാണ് ഹാക്ക് ചെയ്തു പണികിട്ടിയ കാര്യം അറിഞ്ഞതും തിരിച്ചു വന്നതും. പിന്നെ സാധാരണ പോലെ നമ്മുടെ വക്കീലിന്റെ പത്രം തുറന്നപ്പോള്‍ ഷിക്കാഗോയിലെ നൈറ്റ് വിജില്‍ ലൈവ് . എന്തായാലും ഒരു മാസം തികഞ്ഞതല്ലേ. അല്പം ഭക്തി മാര്‍ഗ്ഗത്തിലേക്ക് പോയേക്കാം എന്ന് കരുതി. എന്തായാലും പറയാതിരിക്കുവാന്‍ വയ്യ. ചിക്കാഗോ ക്കാര്‍ ഭാഗ്യം ചെയ്തവര്‍ ആണ് . അല്ലെങ്കില്‍ മുത്തോലത്തിന്റെ രൂപത്തില്‍ ഒരു എല്ലാം തികഞ്ഞ, രാഷ്ട്രീയ , സാമുദായിക കളരിയില്‍ പയറ്റി തെളിഞ്ഞ ഒരു സകല കല വല്ലഭന്‍. ഒരു അല്‍പ്പം വീക്നെസ് ഉണ്ടായിരുന്നാത് ആദ്യാത്മിക മായുള്ള കാര്യങ്ങളില്‍ ആയിരുന്നു. (ക്ഷമിക്കണം. ഉദ്ദേശിച്ചത് ധ്യാന പ്രസഗതിന്റെയും പ്രാര്തനയുടെയുമൊക്കെ കാര്യത്തിലാണ് ) . ഇത് വരെ ധ്യാന ടീമിനെയൊക്കെ വച്ച് ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ഒരു മികച്ച ധ്യാന ഗുരുവിനെ തന്നെ ഇറക്കി കളി പൂര്‍ണ്ണമായും ഏറ്റെടുതിരിക്കുകായാണ്. എന്തൊക്കെ പറഞ്ഞാലും ഏകദേശം 5 മണിക്കൂര്‍ ഇന്നലെ സജി അച്ഛനോടൊപ്പം ചിലവോഴിച്ചത് തികച്ചും ഒരു പ്രചോദനമായി. (ഇവിടെ രണ്ടു മണിക്കൂര്‍ പിറകിലായത്‌ സൌകര്യമായി. 
എന്നാലും ഒരു മണി വരെയൊക്കെ പള്ളിയില്‍ ചിലാവോഴിക്കാന്‍ അച്ഛനും ഭക്തരുമൊക്കെ ഉണ്ടല്ലാലോ എന്നോര്‍ക്കുമ്പോള്‍ ഇത് അമേരിക്കയിലാണോ എന്ന് സംശയം തോന്നി പോവുകയാണ്.)
 മുഴുവന്‍ കഴിഞ്ഞപ്പോള്‍ നല്ലത് പോലെ ഒന്ന് റീ ചാര്‍ജ് ആയതുപോലെ, സഭക്കുവേണ്ടി ദൈവത്തിനു വേണ്ടി യുദ്ധം ചെയ്യുവാന്‍. ഇതിനു അവസരം തന്ന വക്കീലിന് നന്ദി. നട്ടെല്ല് ഇല്ല എന്നൊക്കെ പറഞ്ഞു കളിയാകിയിട്ടുണ്ട് എന്നാലും ഇങ്ങനെയൊക്കെയുള്ള നല്ല കാര്യങ്ങള്‍ എങ്കിലും നടക്കുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു സമാധിനിക്കാം. ഈ നല്ല കാര്യങ്ങള്‍ ഒന്നും നമ്മുടെ ലത്തീന്‍ നേതാക്കന്മാര്‍ കാണുന്നുണ്ടോ ആവോ. അല്ലേലും ഇതൊന്നും അവര്‍ക്ക് താല്പര്യമില്ലതവയാണല്ലോ. എന്ടോ ഗാമി ഉണ്ടെങ്കില്‍ സകലതും പൂര്‍ണ്ണമായി. എന്തായാലും അമേരിക്കയിലെ പള്ളി വിരുദ്ധ ഗ്രൂപ്പ് കാണട്ടെ പള്ളി ഉള്ളതിന്റെ ഗുണം, ചൈതന്യമുള്ള അച്ചന്മാരുടെ പ്രയോജനം. 

ഇതൊക്കെ ഞാന്‍ എഴുതിയിട്ട് ആ പാവം സജിയച്ചാണ് പണി കിട്ടുമോ ആവോ. അല്ല നമ്മുടെ പ്രസിടന്റിന്റെ ലിസ്റ്റില്‍ കയറി പറ്റാന്‍ വല്യ പാടൊന്നും ഇല്ലാലോ. ആളുകള്‍ക്ക് ഇഷ്ടപെട്ടാല്‍ അങ്ങേരുടെ ഗുണ്ടാ ലിസ്റ്റില്‍ ആകും. ദൈവമേ സജിയച്ചനെ കാത്തുകൊള്ളനെ. പ്രസിടന്റിന്റെ അഹങ്കാരത്തില്‍ നിന്നും മറ്റു കത്തനാര്‍ മാരുടെ അസൂയയില്‍ നിന്നും.

എല്ലിന്‍ കഷണം: വേറൊരു വാര്‍ത്ത കേട്ടു. ക്നാനായകാരല്ലേ സത്യമാനന്നു തന്നെ കരുതാം. സജിയച്ചന്‍ അഞ്ചു ലക്ഷം കൊന്ത കളുടെ ഒരു ചെയിന്‍ ആരംഭിച്ചു. അതിനോട് കൂടെ ചില വിരുതന്മാര്‍ അഞ്ചു ലക്ഷം പെഗ്ഗ് ന്റെ ചെയിനും ആരംഭിച്ചു എന്നത്. ഏതു ആദ്യമേ പൂര്‍ത്തിയാകും എന്ന് ആര്‍ക്കെങ്കിലും സംശയം ഉണ്ടോ. എല്ലാം വേണമല്ലോ. നടക്കട്ടെ. ദൈവത്തെ നിന്ദിക്കാതെ നടന്നാല്‍ അവരവര്‍ക്ക് കൊള്ളാം.

3 comments:

  1. wow beautifull man.....you are a Hero. You know how to talk to these peolple with out using any Curse words eventhough they really deserve them

    ReplyDelete
  2. Chicagoyil anchu laksham konthakku badal aayeee knanaya latin karum, chicagokna blogukarum, oompanal, kuberan, shavamtheeni, ellumkashnam ennivar chernnu anchu laksham "peg" adickaan theerumanichu. Inni......northamericankna bloginte avashayam illa.......daivam thanne evanmare nashipichu kollum........Daivame evante kunjungale shikshikalle........

    ReplyDelete
  3. . e missionum pallikalm anjaru varsham munpu thudangiyathannu.every where this functions very good. kuttam paryathe chicago karuda koode kontha chollan koodu.ellaverkkum nallathu varatte.

    ReplyDelete