ഹൂസ്ടനില്‍ നിന്ന് സമുദായത്തെ പിളര്‍ത്തി പള്ളി വന്നതില്‍ വളരെ വിഷമം അറിയിച്ചു കൊണ്ട് ഒരു സുഹൃത്ത് ഈമെയില്‍ അയച്ചിരുന്നു. സത്യത്തില്‍ ചിരി വന്നു പോയി. എങ്ങിനെയും പള്ളിയെ സമുദായത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാം എന്ന മോഹവുമായി കമ്മ്യൂണിറ്റി സെന്ററിന്റെ അരികില്‍ തന്നെ ഒരു പള്ളികെട്ടിടം (പള്ളി കെട്ടിടം മാത്രം പണിതാല്‍ കുര്‍ബ്ബാന മാത്രല്ലേ നടക്കൂ? ബാക്കിയുള്ളവയെല്ലാം കമ്മ്യൂണിറ്റി സെന്ററില്‍ നടത്തി ആളുകളിക്കമാല്ലോ) ഉണ്ടാക്കി പള്ളീ പള്ളീ എന്ന മുറവിളി അവസാനിപ്പിക്കാം എന്ന് ഒരു കൂട്ടര്‍ കരുതി. അപ്പോഴാണ് വേറെ കുറെ വിരുതന്മാര്‍ അത് പോലും വേണ്ട എന്ന് പറഞ്ഞു കുളം കലക്കാന്‍ ഇറങ്ങിയത്. ആരും അറിയാതെ സിറ്റിക്ക് കത്തെഴുതി പണിയുവാന്‍ കിട്ടിയ അനുവാദം റദ്ദാക്കുകയും അത് ആഘോഷമാക്കുകയും ചെയ്തു ഈ കൂട്ടര്‍. അപ്പോഴാണ് പാവം ഇല്ലിക്ക് ഈ പ്രഞ്ചിയെട്ടന്‍ മാരെ ശരിക്കും മനസ്സിലായത്. കൂടെ നടന്നു പിറകില്‍ നിന്നും കുത്തുന്ന ഇനമാണ് ഈ പ്രാഞ്ചിയെട്ടന്മാര്‍ എന്ന് പാവം ഇല്ലി അറിഞ്ഞിരുന്നില്ല . കിട്ടിയ മുറിവ് നല്‍കിയ പാഠം മറക്കാതെ ഇവിടെ പള്ളി പണി നടക്കില്ല എന്ന് മനസ്സിലാക്കി പള്ളി മേടിക്കാന്‍ തീരുമാനമെടുത്തു അച്ഛന്‍ ഇറങ്ങിയപ്പോഴാണ് അവര്‍ നടത്തിയ നാടകത്തിന്റെ പരിണിത ഫലം അവര്‍ക്ക് മനസ്സിലായത്. അന്നേരം പുതിയ വിദ്യകളുമായി ഇറങ്ങി പക്ഷെ നടന്നില്ല. വീണ്ടും അനുവാദത്തിനു അപേക്ഷ കൊടുക്കാം എന്നൊക്കെ പല നാടകങ്ങളും നടത്തി. പിന്നെ പള്ളിയില്‍ പൊതുയോഗം നടത്തിയത് ഈ പ്രാഞ്ചിയെട്ടന്‍ മാരെ അറിയിച്ചില്ല എന്നൊക്കെ പറഞ്ഞു നോക്കി നടന്നില്ല. ഇന്ന് അച്ഛന്റെ ആ നിശ്ചയ ദാര്ട്യം കൊണ്ട് എന്ത് സംഭവിച്ചു? ഹൂസ്ടനില്‍ മനോഹരമായ ഒരു ദേവാലയം ഉണ്ടായി. അമേരിക്കയിലെ ക്നാനായ ദേവാലയങ്ങളില്‍ വച്ച് ഏറ്റവും മനോഹരവും അറ്റവും പുതിയതും ഏറ്റവും സൌകര്യപ്രദവുമായ ദേവാലയം ഇന്ന് ഹൂസ്ടന്‍ കാര്‍ക്ക് സ്വന്തം. ഇതില്‍ അഭിമാനിക്കു.വെറുതെ തിണ്ണമിടുക്ക് കാണിക്കാതെ തന്നതിനെ ഓര്‍ത്തു ദൈവത്തിനു നന്ദി പറയ്.
ചില കാര്യങ്ങള്‍ ചോദിച്ചു കൊള്ളട്ടെ?
കത്തോലിക്കാ സഭ ജനാധിപത്യ സഭ അല്ല എന്ന് അറിയത്തില്ലേ? പ്രസിടന്റിനു അറിയാം അല്ലെന്നു . പോയി ചോദിച്ചു നോക്ക്.
പള്ളിക്ക് കാശുകൊടുത്താല്‍ പിന്നെ അത് പള്ളിയുടെ സ്വത്തു ആണ്. അല്ലാതെ പാളിയുടെ ഓഹരി ആയി അത് അവുടെ എന്നും കിടക്കുമെന്ന് കരുതേണ്ട. അത് ഇവിടെ മാത്രമല്ല ലോകത്ത് എവിടെ പോയാലും കത്തോലിക്കാ സഭയില്‍ അങ്ങിനെയാണ്. പ്രസിടന്ടു പറയട്ടെ.
പൊതുയോഗം എങ്ങിനെ നടത്തണമെന്ന് വികാരി അച്ചന്മാരെ പഠിപ്പിക്കുവാന്‍ നിങ്ങള്‍ ആരാ? പ്രത്യേക അവസരങ്ങളില്‍ മുന്‍കൂട്ടി അറിയിക്കാതെ തന്നെ പൊതു യോഗം നടത്താന്‍ വികാരിക്ക് സാധിക്കും. അതിനു സഭ അനുവദിക്കുന്നുണ്ട് . ഞായറാഴ്ച പള്ളിയില്‍ അറിയിച്ചതിനു ശേഷം. അങ്ങിനെ തന്നെ അല്ലെ അവിടെ പൊതുയോഗം നടത്തിയത്? ഞായറാഴ്ച പൊതു യോഗം ഉണ്ടെങ്കിലെ പള്ളിയില്‍ വരൂ എന്ന് വാശിപിടിക്കുന്ന നിങ്ങള്ക്ക് പള്ളിയിലെ തീരുമാനങ്ങളില്‍ കൈകടത്താന്‍ എന്താണ് അവകാശം? പള്ളിയില്‍ വരുന്നവരാണ് ഇടവകക്കാര്‍. അവര്‍ തീരുമാനിച്ചു. അത് നടന്നു. ഇനി എങ്കിലും ഈ കരച്ചില്‍ നിര്‍ത്തരുതോ?
ക്നാനായ ഹോംസ് ലെ സീനിയേഴ്സിനെ പറ്റി എന്തൊരു ഉത്കണ്ട!!!! അവരിക്കാള്‍ ഇത്രയും വിഷമം. അവിടുത്തെ സ്ഥാപകന്‍ തന്നെ ആണ് പള്ളിയുടെ കണക്കനായി പള്ളി പ്രവര്‍ത്തങ്ങളില്‍ നേതൃത്വം കൊടുക്കുന്നത് എന്ന് എന്തിനാ സുഹൃത്തേ മറച്ചു വയ്ക്കുന്നത്. ഈ കരയുന്നവരില്‍ എത്ര പേര്‍ അവിടെ സ്ഥലം മേടിച്ചു ക്നാനായ ഹോംസ് നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്? ക്നാനായ ഹോംസ് ന്റെ നിര്‍മ്മാണത്തില്‍ ആ സീനിയേഴ്സിന്റെ പണം പിടുങ്ങിയ ആളെ തന്നെ പള്ളിയും പണിയിപ്പിക്കുവാന്‍ ശ്രമം നടത്തിയപ്പോള്‍ എവിടെ ആയിരുന്നു ഈ സ്നേഹമൊക്കെ? നാണമില്ലല്ലോ സുഹൃത്തേ ഈ കപട കണ്ണീര്‍ ഒഴുക്കുവാന്‍ ???
നിങ്ങളുടെ അസത്യ പ്രചാരണങ്ങള്‍ക്ക് ഹൂസ്ടനിലെ ക്നാനായക്കാര്‍ വിലകൊടുക്കുകയാണ് എങ്കില്‍, നിങ്ങളുടെ നാണം കെട്ട സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വലയില്‍ സാധാരണ കാരായ ഹൂസ്ടന്‍ ക്നാനായക്കാര്‍ വീഴുകയാണെങ്കില്‍ ഈ മനോഹരമായ പള്ളിയുടെ സാമ്പത്തിക കാര്യങ്ങള്‍ ഒരു പക്ഷെ ബുദ്ധി മുട്ടിലായെക്കാം. എന്നാല്‍ താമസം വിനാ ഹൂസ്ടന്‍ നിവാസികള്‍ പള്ളിയുടെ സഹായവും പള്ളിയുടെ ഉപകാരവും തിരിച്ചറിയുകയും നിങ്ങളുടെ ബന്ധനങ്ങളെ പൊട്ടിച്ചു ഈ ദൈവാലയത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും ഹൃദയത്തില്‍ ഏറ്റുകയും ചെയ്യും. അന്ധകാരത്തിന്റെ സമയം അവസാനിക്കാറായി . സത്യം വിജയിക്കും.
എല്ലിന്‍ കഷണം : ഹൂസ്ടന്‍ പള്ളിയുടെ ഏരിയാ മോശമാണ് എന്നൊക്കെ പറഞ്ഞു ഇത് മുടക്കാന്‍ നടന്നവര്‍ മറച്ചു വയ്ക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും എങ്ങും തിരിയാതെ വെറും 10 മിനിറ്റ് കൊണ്ട് എത്തിപ്പെടാവുന്ന ദൂരത്തിലാണ് ഈ പള്ളി. കൂടാതെ കമ്മ്യൂണിറ്റി സെന്ററിന്റെ ഏകദേശം അതെ ഏരിയാ തന്നെ യാണ് പള്ളിക്കും. മെയിന്‍ റോഡില്‍ തന്നെ സ്ഥിതി ചെയ്യുന്ന പള്ളി ആ ഏരിയയിലെ വീടുകളില്‍ നിന്നും അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതായത് കുറെ വീടുകളുടെ ഇടയില്‍ അല്ല ഈ പള്ളി സ്ഥിതി ചെയ്യുന്നത്. യാതിര് വിധത്തിലും ഈ പള്ളിയിലെ ആഘോഷങ്ങളോ ശബ്ദമോ താമസക്കാര്‍ക്ക് ഒരു ശല്യമാകുകയില്ല. വിശാലമായ പാര്‍ക്കിംഗ് ലോട്ട് , ബാസ്കറ്റ് ബോള്‍ കോര്‍ട്ട് ഉള്‍പ്പെടെയുള്ള ജിം , പാര്‍ട്ടി നടത്തുവാന്‍ പറ്റിയ ഹാള്‍ , വിശാലമായ അനേകം മുറികള്‍ തുടങ്ങി അനവധി സൌകര്യങ്ങള്‍ ഉഅല്ല ഈ പള്ളി ഹൂസ്ടന്‍ കാര്‍ക്ക് ഒരു അനുഗ്രഹം തന്നെ യാണ് .

