Friday, December 30, 2011

ചാണ്ടി കുഞ്ഞു സ്പീക്കിംഗ് : നമ്മുടെ നേതാക്കന്മാരെ പറ്റി

നോര്‍ത്ത് അമേരിക്കയിലെ കെ സി സി എന്‍ എ യെ ഭരിച്ചു നശിപ്പിക്കുന്ന നേതാക്കന്മാരെ ഉദേശിച്ചു ആയിരിക്കണം ചാണ്ടി കുഞ്ഞു അച്ചായന്‍ താഴെ കാണുന്ന മെയില്‍ അയച്ചത്. അച്ചന്മാര്‍ക്ക് ഇത് ചേരില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന പണി ചെയ്യുന്നവരാണല്ലോ M9 മാഫിയയും മറ്റു കിങ്കരന്മാരും. നന്ദി ചാണ്ടി കുഞ്ഞേ.


From: Chandy Kunju <chandykunjuspeaking@
Date: December 30, 2011 7:45:48 AM EST
To: American Kna <americankna@gmail.com>
Subject: Re: The community should not pay for the stubbornness of few Mission members!

''തങ്ങളെത്തന്നെ തീറ്റിപോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! 

ഇടയന്മാര്‍ ആടുകളെയല്ലേ തീറ്റിപോറ്റേണ്ടത്? നിങ്ങള്‍ പാല്‍ കുടിക്കുന്നു; ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തവയെ കശാപ്പു ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ തീറ്റിപോറ്റുന്നില്ല. ദുര്‍ബലങ്ങളായവയ്ക്കു നിങ്ങള്‍ ശക്തി കൊടുത്തില്ല; രോഗമുള്ളവയെ ചികിത്സിച്ചു ഭേദമാക്കിയില്ല; മുറിവേറ്റവയെ വച്ചുകെട്ടിയില്ല; വഴിതെറ്റിപ്പോയവയെ തിരികെ കൊണ്ടുവന്നില്ല; കാണാതെ പോയവയെ അന്വേഷിച്ചില്ല; എന്നാല്‍ ബലം പ്രയോഗിച്ചു ക്രൂരമായി നിങ്ങള്‍ അവയെ ഭരിച്ചു. അങ്ങനെ ഇടയന്‍ ഇല്ലായ്കയാല്‍ അവ ചിതറിപ്പോയി വന്യമൃഗങ്ങള്‍ക്കെല്ലാം ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; എല്ലാ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അവ അലഞ്ഞുനടന്നു; എന്റെ ആടുകള്‍ ഭൂമുഖത്തെങ്ങും ചിതറിപ്പോയി.
അവയെപ്പറ്റി ചോദിക്കാനോ അന്വേഷിക്കാനോ ആരും ഉണ്ടായിരുന്നില്ല.'' (എസെ. 34 : 1-6).

1 comment:

  1. Florida Chandykunju chathillayirunno........

    ReplyDelete