Tuesday, December 13, 2011

മെത്രാന്മാര്‍ നയം വ്യക്തമാക്കുക



ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ സി സി എന്‍ എ ഒരു പ്രമേയം പാസാക്കിയിരുന്നു.ഷിക്കാഗോയിലെ സീറൊ മലബാര്‍ മെത്രാനോടുള്ള നിസ്സഹരണ നയം. അന്നു മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പലതരത്തിലുള്ള പാരകള്‍ കൊണ്ട് കെ സിസ് സി എന്‍ എ യുറ്റെ മാധ്യ്മ മാഫിയായുടെ നേതൃത്വത്തില്‍ ക്നാനായക്കാരുടെ സഭാപരമായ വളര്‍ച്ചക്ക് വിഘാതം സൃഷ്റ്റിച്ചുകൊണ്ടിരിക്കുന്നു.


അവരുടെ ഈ നിസ്സഹരണ നയം ഇന്നും പ്രാബല്യത്തില്‍ ഉണ്ട്. കാരണം മറിച്ചൊരു തീരുമാനം ഇന്നാള്‍വരെ അവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുമില്ല. നിസ്സഹരണം എടുത്തുകലഞ്ഞു എന്ന് അങ്ങാടിയത്തിനോട് പല നേതാക്കന്മാരും പറഞ്ഞാതായി ഈയുള്ളവന്‍ അറിഞ്ഞു. എന്നാല്‍ നിസ്ഷരണം എടുത്തുമാറ്റിയതായി ഇതുവരെ എഴുതിനല്കിയിട്ടില്ലാത്തതിനാല്‍ ബിസ്ഷരണം നിന്‍ലനില്ക്കുന്നതായി കരുതുന്നു എന്ന് സീറോമലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്‍പില്‍ വച്ച് കെ സി സി എന്‍ എ നേതൃത്വത്തോട് തന്നെ അങ്ങടിയത്ത് പറഞ്ഞതായി കേട്ടു. അതിനാല്‍ നിസ്ഷരണം എടുകളഞ്ഞിട്ട് വന്ന് ക്ഷണിക്കാനാണ് കണ്‍ വെന്‍ഷന് ക്ഷണിക്കാന്‍ വന്ന നേതാക്കന്മരോട് മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എന്നണ് ഒടുവില്‍ കിട്ടിയ വിവരം. എന്തായാലും മെജര്‍ ആര്‍ച്ച് ബിഷപ്പിനോടും നിസ്സഹരണം പ്രഖ്യാപിക്കാന്‍ കാരണമായല്ലോ.


കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ മൂലക്കാട്ട് പിതാവും പണ്ടാരശ്ശേരിപിതാവും കണ്‍ വെന്‍ഷനില്‍ പങ്കേടുക്കുന്നതില്‍ നിന്നും വിട്ടുനില്ക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം. അമേരിക്കയിലെ സീറൊ മലബാര്‍ മെത്രാനും, ക്നാനായ പള്ളികള്കും എതിരേ ഓപ്പണ്‍ ആയി പ്രവര്‍ത്തിക്കുന്നവരെ തിരുത്താനും വേണ്ടിവന്നാല്‍ നിലക്ക് നിര്‍ത്തുവാനുമുള്ള കടമ മെത്രാന്മാറ്ക്കുണ്ട്. ക്നാനായ സഘടനകളില്‍ ചെല്ലുമ്പോള്‍ അവരെ പൊക്കി പറയുകയും, പള്ളിയില്‍ വരുമ്പോള്‍ അവരെ പൊക്കി പറയുകയും ചെയ്യുന്ന അവ്രുടെ ഇരട്ടത്താപ്പ് നയത്തിനാണ് മാറ്റം വരേണ്ടത്. അതിനുള്ള തന്റേടം ഈ അടുത്ത കണ്വെന്‍ഷന് ക്ഷണിക്കുമ്പോള്‍ പിതാക്കന്മാര്‍ കാണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സീറോ മലബാര്‍ സഭയുടെ മേലദ്ധ്യക്ഷനായ ആലഞ്ച്ചേരി പിതാവിന്റെ നിലാപാട് തന്നെ സീറോ മലബാര്‍ സഭയിലെ തന്നെ മെത്രാന്മാരായ ക്നാനായ മെത്രാന്മാര്‍ അനുവര്‍ത്തിക്കണം.


ഇത്രയും വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച ഈ നിസ്സഹരണം കോണ്ട് എന്തു നേടാനായി എന്ന് നാം ചിന്തിക്കണം. ഈ പൊട്ടന്മാരുടെയൊക്കെ ചിന്ത ഷിക്കാഗോ സീറോ മലബാര്‍ പള്ളിയിലെ ലോക്കറില്‍ എന്‍ഡോഗമി എന്ന സാധനം പൂട്ടിവച്ചിരിക്കുകയണന്നണ്. ഇതു പറഞ്ഞ് ആളുകളെ പറ്റിക്കുവാന്‍ എളുപ്പമാണല്ലോ. എവന്മാരുടെ യൊക്കെ കയ്യിലിരുപ്പുകൊണ്ടു തന്നെയാണ് നമുക്ക് ഇങ്ങിനെ ഒരു ഗതി വന്നത്. അമേരിക്കന്‍ ബിഷപ്പിന്റെ മുന്‍പില്‍ പൊയി കനാക്കാരന്റെ കൂടെ ഇരിക്കുവാന്‍ പോലും പറ്റില്ല എന്നു പറഞ്ഞ് ലത്തീന്‍ മെത്രാന്മാരെ പ്രകോപിപ്പിച്ച വിരുതന്മാര്‍ വരെ ഉണ്ട് നമ്മുടെ കൂടെ. എന്നിട്ടോ????കിട്ടിയില്ലേ. നിസ്ഷരണം കാണിക്കണമെങ്കില്‍ കാണിക്ക്. റോമിനോട്. പോയി മുല്ലപ്പെരിയാറില്‍ ഇരിക്കുന്നതു പോലെ ഒരു സത്യാഗ്രഹം റോമില്‍ പോയി നടത്ത്. ഇനി അതിന്റെ ഒരു കുറവുകൂടിയേ ഉള്ളു. സമുദായത്തിന്റെ നന്മയേക്കളുപരി വിലകുറഞ്ഞ സ്വന്തം പബ്ളിസിറ്റിയാണല്ലോ നമുക്ക് വേണ്ടത്. ഒരോപ്രാവശ്യവും ഇത് ആളിക്കത്തിക്കുന്നതിനനുസരിച്ച്, നമ്മുടെ മെത്രാന്മാര്‍ നടത്തികൊണ്ടിരിക്കുന്ന പരിശ്രമങ്ങളൂടെ ഫലം കുറഞ്ഞുകോണ്ടേയിരിക്കും. വിലകുറഞ്ഞ പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രണ്ടു പ്രാവശ്യം നമുക്ക് ലഭിച്ച റീസ്ക്രിപ്റ്റ് ആകുന്ന ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിക്കാം. അതാണ് കാനാക്കരുടെ ലക്ഷ്യം. അവര്‍ക്ക് വേണ്ടി നമ്മുളുടെ ഇടയിലുള്ള കുബുദ്ധികള്‍ തന്നെ ആ ലക്ഷ്യം നേടികൊടുക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


അങ്ങിനെ സംഭവിക്കതിരിക്കട്ടെ
കണ്ണുള്ളവന്‍ കാണട്ടെ കാതുള്ളവന്‍ കേള്‍ക്കട്ടെ 

1 comment:

  1. Methran markku chenda puraththu kolu vekkunnidathtu pokanalle ariyuuuuu.
    Jadaaaa mathram micham

    ReplyDelete