Thursday, December 15, 2011

കണ്വെന്‍ഷനേ ചൊല്ലി താമ്പായിലും അടി. ക്നാനായ പാരമ്പര്യം കാത്തുസൂക്ഷിക്കണ്ടേ????


കണ്വെന്‍ഷന്റെ എല്ലിങ്കഷണങ്ങള്‍ക്കായി താമ്പായിലും അടിതുടങ്ങിയതായി അറിയുവാന്‍ കഴിഞ്ഞു. ഷിക്കാഗോയില്‍ ഒരു ചെയര്‍മാനും ഒരു ജനറല്‍ കണ്വേനറുമായിരുന്നെങ്കില്‍, തമ്പായില്‍ ചെയര്‍മാനു പുറമേ ഒരു ജനറല്‍ കണ്‍ വീനറും രണ്ട് സാദാ കണ്‍ വീനര്‍ മാരും ഉണ്ടെന്നാണ് കേട്ടത്. ഷിക്കാഗോയില്‍ നിന്നും രക്ഷിച്ചതല്ലേ. കുറേ കൂടുതല്‍ എല്ലുകള്‍ ഇരിക്കട്ടെ. തങ്ങളുടെ ആളുകളെ കൂടുതല്‍ തിരുകി കയറ്റാന്‍ നേതാക്കന്മാര്‍ കടിപിടി കൂടാന്‍ തുടങ്ങിയതില്‍ അത്ഭുതമൊന്നും കാണാനില്ല. ഇനി മൂന്നാമതൊരു സ്ഥലം കൂടീ കണ്ടുപിടിക്കേണ്ടി വരുമൊ ആവൊ. അതിനിടവരാതെ കുറച്ചു കൂടി എല്ലിങ്കഷണങ്ങള്‍ അങ്ങോട് പാഴ്സല്‍ അയക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ പിന്നെ ടെന്നസ്സിയോ അലബാമയോ പോലുള്ള, മൂന്നോ നാലോ ക്നാനായ കുടുംബംഗള്‍ ഉള്ള എവിടെയെങ്കിലും നടത്തേണ്ടി വരും. അങ്ങിനെ സംഭിക്കതിരിക്കട്ടെ. കെ സി സി എന്‍ എ മാഫിയായെ ഈ മെയില്‍ അയക്കുന്നതില്‍ നിന്നും വിലക്കിയാല്‍ ചിലപ്പോള്‍ പ്രശ്നം വലുതാകാതെ രക്ഷപ്പെടാം.


എല്ലിന്‍ കഷണം: പുതിയ എല്ലിങ്കഷണമെന്ന പോസ്റുകള്‍ക്ക് നാമകരണം ചെയ്യുവാനായി ഒരു ഔട്ട്സൈഡ് ഏജന്‍സിക്ക് കരാര്‍ കൊടുത്തിട്ടുണ്ട് എന്ന് കേള്‍ക്കൂന്നു. ഇനി അതൊപോരെങ്കില്‍ ലക്ഷങ്ങള്‍ കൊടുത്ത് ഒരു വക്കീലിനെ റോമില്‍ പോയി പണിയാന്‍ ഏര്‍പ്പെടുത്തിയിടുണ്ടല്ലോ. ടിയാന്റെ പണി തീര്‍ന്നാല്‍ പുള്ളിക്ക് കൊടുക്കാം. പക്ഷെ നാരായണന്‍ കുട്ടപ്പന്‍ ചിക്കാഗോ പ്ള്ളിയില്‍ കേറി സ്തിരതാമസമായതുപോലെ പുള്ളിക്കാരനും സ്തിരതാമസമാകുമോ എന്തോ. അല്ല മുത്തോലത്തിന് ആയാന്‍ പിന്നെ നമുക്ക് എന്തു കൊണ്ട് ആയിക്കൂടാ???? ഏതായാലും പാവം ക്നാനായക്കാര്‍

1 comment:

  1. This time i will not be attending the convention .my experience in dallas convention was very bad . My advice is that if your kids are in elementary school you could still go .Dont even think about going if they are in High School .Though people won't admit in public you are exposing your kids to lot of bad things .The convention organisers in Dallas never cared about whats going on around them .it will be worse in orlando since that's a major tourist attraction
    veruthe vadi koduthenthina adi medikunne

    ReplyDelete