മൃതസംസ്കാരവും അത്മീയ പുഷ്പങ്ങളും
മൃതസംസ്കാരത്തോടനുബന്ധിച്ച് റീത്തുകളും പുഷ്പങ്ങളും സമർപ്പിക്കുന്ന പതിവ് നാട്ടിലുണ്ട്. മരിച്ച ആളിനോടുള്ള ആദരവും ബന്ധുക്കളോടുള്ള സ്നേഹവും പ്രകടിക്കുവാൻ അത് സഹായിക്കുന്നു.
എന്നാൽ അമേരിക്കയിൽ റീത്തിനു പകരം ലൈവ് പൂക്കൾകൊണ്ടുള്ള ബൊക്കെകളാണല്ലോ സമർപ്പിക്കാറുള്ളത്. അത്തരം ബൊക്കെകൾ കുറെയൊക്കെ നല്ലതാണെങ്കിലും അമിതമാകുമ്പോൾ കുറെ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്:
1. അൾത്താരയ്ക്കു സമീപം ഒരുപാടു ബൊക്കെകൾ വയ്ക്കുമ്പോൾ വിശ്വാസികൾക്ക് അൾത്താരയിലെ ശുശ്രുഷകൾ കാണുവാൻ മറവുണ്ടാകുന്നു.
2. കാർമ്മികർക്കും അൾത്താര ശുശ്രൂഷികൾക്കും കർമ്മങ്ങൾ നടത്തുന്നതിനു തടസ്സമാകുന്നു.
3. പള്ളിയിലെ പ്രധാന സ്ഥലങ്ങളിൽ ഇടകുറയുന്നു.
4. ചിലർക്ക് പൂമ്പൊടി അധികമാകുമ്പോൾ അലർജിയുണ്ടാകുന്നു.
5. താല്‌കാലിക അലങ്കാരത്തിനു അമിത പണചിലവ് ഉണ്ടാകുന്നു.
6. പൂക്കൾ സമർപ്പിച്ചവർ ആരാണെന്നുപോലും പലപ്പോഴും മരിച്ചയാളിന്റെ വീട്ടുകാർ അറിയുന്നില്ല.
7. കെട്ടുകണക്കിനു വരുന്ന പൂക്കൾ മരിച്ചടക്കിനുശേഷം മറവു ചെയ്യുവാൻ പള്ളികമ്മറ്റിക്കാർ പാടുപെടുന്നു.
മേൽപറഞ്ഞ പലകാരണങ്ങളാൽ, പൂക്കൾ കൊടുക്കുന്നവരിൽ താല്‌പര്യമുള്ളവർക്ക് സ്പിരിച്വൽ ബൊക്കെ കൊടുക്കുവാൻ സൗകര്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന അഭിപ്രായം പലരും ബഹു. അച്ചന്മാരോട് പ്രകടിപ്പിച്ചു. ആ പശ്ചാത്തലത്തിൽ ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് പള്ളിയിലും സെന്റ് മേരീസ് പള്ളിയിലും ഞായറാഴ്ച കുർബാനയ്ക്കുശേഷം പൊതുയോഗം കൂടി സാമൂഹ്യ സേവനത്തിന്റെ ശാസ്ത്രീയ സമീപനങ്ങളെക്കുറിച്ചു പവ്വർപോയന്റ് പ്രസന്റേഷനും വിശദമായ ചർച്ചയ്ക്കും ശേഷം താഴെപറയുന്ന തീരുമാനം ഇരു പള്ളികളിലും എടുക്കുകയുണ്ടായി:
1. സ്വാഭാവിക പൂക്കൾ വക്കേണ്ടവർക്കു വയ്ക്കാം. അതിൽനിന്ന് ആരെയും പിൻതിരിപ്പിക്കുന്നതല്ല.
2. പള്ളിയുടെ ഹാൾവേയിൽ സിമ്പതി കാർഡുകളും അവ നിക്ഷേപിക്കുന്നതിന് ഒരു പെട്ടിയും വയ്ക്കുക. താല്‌പര്യമുള്ളവർക്ക് ആ കാർഡിൽ മരിച്ച വ്യക്തിയുടെ വീട്ടുകാർക്കുള്ള അനുശോചന സന്ദേശം രേഖപ്പെടുത്തി ഇഷ്ടമുള്ള സംഭാവന അഗാപ്പെയുടെ പേരിൽ എഴുതി നിക്ഷേപിക്കാം.
3. കിട്ടുന്ന തുക അതാതു കാർഡിൽ രേഖപ്പെടുത്തി അഗാപ്പെ സ്റ്റാഫ് മരിച്ച ആളിന്റെ വീട്ടുകാരെ ഏല്‌പിക്കും. പണം അഗാപ്പെയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. അതിന്റെ കണക്ക് പള്ളിയൂടെ സണ്ടേ ബുള്ളറ്റിനിൽ പ്രസിദ്ധപ്പെടുത്തും.
4. സ്പിരിച്വൽ ഫ്ലവർ ആയി കിട്ടുന്ന തുകയിൽ കാർഡ് ഒന്നിന് 10 ഡോളർ വീതം ഓരോ കുർബാനയ്ക്കായി വരുമാനം കുറവുള്ള മിഷനിലേയോ പള്ളിയിലേയോ വൈദികരെ ഏല്‌പിക്കും.
ബാക്കി തുക അഗാപ്പെ വഴി നാട്ടിലോ അമേരിക്കയിലോ നടത്തുന്ന അജപാലനപരമോ സാമൂഹ്യസേവനപരമോ ആയ പദ്ധതികൾക്ക് നല്‌കും.
മേൽപറഞ്ഞ പദ്ധതിയ്ക്ക് പല നേട്ടങ്ങളുമുണ്ട്:
1. നമ്മുടെ വിശ്വാസമനുസരിച്ച് മരിച്ച ആളിന്റെ ആത്മശാന്തിക്കായി ദിവ്യബലി അർപ്പിക്കുന്നു. ആ പണം ഷിക്കാഗോയിലെ അച്ചാന്മാർ എടുക്കുന്നില്ല.
2. മരിച്ച ആളിന്റെ പാപപരിഹാരാർത്ഥം ജീവകാരുണ്യ പ്രവർത്തി ചെയ്യുന്നു. പൂക്കളേക്കാൾ ദൈവസന്നിദ്ധിയിൽ പ്രീതികരമാണ് ഇത്തരം പ്രവർത്തികൾ. ആ പണം ചിക്കാഗോ പള്ളികൾ എടുക്കുന്നില്ല.
3. മരിച്ച ആളിന്റെ കുടുംബാംഗങ്ങൾക്ക് കൂടുതൽ വിശദമായി അനുശേചന സന്ദേശം എത്തിക്കുവാൻ സൗകര്യം ലഭിക്കുന്നു.
4. പൂക്കൾക്ക് 150ലധികം ഡോളർ മുടക്കുന്നതിനു പകരം 10 ഡോളർ മുതൽ ചെറിയ തുകപോലും പങ്കുവയ്ക്കുവാൻ കഴിയുന്നു.
ഈ പദ്ധതിയെ ഇടവകക്കാരും മറ്റുള്ളവരും വളരെ വിലമതിക്കുന്നുണ്ട്. നാട്ടിൽപോലുംചിലർ റീത്തിനുപകരം ഇപ്രകാരം ചെയ്യാറുണ്ട്.
ബ്ലോഗു വെളിച്ചം: പട്ടിലും പൂവിലുമല്ല ബലിയിലും ദാനധർമ്മത്തിലുമാണ് പുണ്യം കണ്ടെത്തേണ്ടത്.
തയ്യാറാക്കിയത്: ക്നാനായ മീഡിയാ ടീം.http://knanayamedia.
This is a very good idea.----------
ReplyDeleteNobody force you to do anything?. What is american Knas problem. Nothing but make irrational fears in community
ReplyDeleteAmericankna and Chicagokna, both are dead media now. They survive by injecting fear into people's mind by spreading lies. Look at the faces of the people behind these two medias, all are dark and gloomy people.
ReplyDeletegive that money to the priest and his worshippers so that they will take the spirit of the dead to the heaven. people are coming there to pray for the dead and not to watch what they are doing on the altar. why dont you guys stop making comments on this kind of silly things and iritating the public.
ReplyDelete