ഷിക്കാഗോയിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ , ഷിക്കാഗോയിലെ യുവസമുഹത്തെയാകെ ദുഖത്തിലാഴ്ത്തിയ ജോജോ കൊടുവത്ര യുടെ അകാലത്തിലുണ്ടായ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ വേദനാജനകമായ അവസ്ഥയില്‍ ജോജോയുടെ കുടുംബത്തിനോടും, സുഹൃത്തുക്കളോടും , ഷിക്കാഗോയിലെ ക്നാനായ സമൂഹത്തിനോടും പ്രത്യേകിച്ച് യുവ ജനങ്ങളോടും ഈ ബ്ലോഗിന്റെ വായനക്കാരുടെ പേരിലുള്ള അഗാധമായ ദുഃഖം അറിയിക്കുന്നു.
ജോജോയെ പറ്റി രണ്ടു വാക്ക് !!!!
ഈ ബ്ലോഗ്ഗര്‍ക്ക് നേരിട്ട് വ്യക്തിപരമായി അദ്ദേഹത്തെ അറിയില്ലായിരുന്നു എങ്കിലും ചില സുഹൃത്തുക്കളില്‍ നിന്നും അദ്ദേഹം വളരെ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ഷിക്കാഗോ സെന്റ് മേരീസ് പള്ളി ഇടവകാംഗമായിരുന്നു. എല്ലാ ഞായരാഴ്ച്ചകളിലും പള്ളിയില്‍ യുവ സുഹൃത്തുക്കള്‍ക്കൊപ്പം കാണപ്പെട്ടിരുന്ന ജോജോ പള്ളിയിലെ എല്ലാ പരിപാടികളിലും വളരെ ആക്ടീവ് ആയിരുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കൂടാര യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ് കരോളില്‍ വളരെ ആവേശത്തോടെ പങ്കെടുക്കുകയും പല ദിവസങ്ങളിലും ക്രിസ്തുമസ് പാപ്പാ ആയി വേഷമിടുകയും ചെയ്തു എന്നാണു അറിയുവാന്‍ കഴിഞ്ഞത്.
അതോടൊപ്പം അദ്ദേഹം ഷിക്കാഗോ കെ സി എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെയധികം തല്പര്യം കാണിച്ചിരുന്നു. കെ സി എസിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും യാതൊരു ഗ്രൂപ്പ് വിത്യാസവും കാണിക്കാതെ എല്ലാവരുമായും ഇടപഴകുവാനും ശ്രദ്ധിച്ചിരുന്നു എന്നാണു അറിയുവാന്‍ കഴിഞ്ഞത്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന ഷിക്കാഗോക്കാരെ പ്രത്യേകിച്ച് കുടുംബാഗംങ്ങളെ യും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ല . നമ്മുക്ക് ഒരുമിച്ചു പ്രാര്‍ഥിക്കാം , ദൈവം ശക്തി പകര്‍ന്നു നല്കട്ടെ എന്ന്. രാഷ്ട്രീയത്തിനും ഗ്രൂപ്പുകള്‍ക്കും അതീതമായി ഒരുമയോടെ ഈ സഹോദരനെ യാത്ര അയക്കാനായി നമ്മുക്കൊരുങ്ങാം.
very sad
ReplyDeleteHearty Condolences to the family and friends
ReplyDeleteshocking....heart condolences
ReplyDeleteThank you for posting something other than the politics in either of the blogs. He was a very active member of KCS, church and a strong supporter of youth movements. He showed what a knanaya persons true priority is. That is in maintaining a good strong relationship. I hope both blogs will focus on that philophy respecting his soul. We miss him dearly. Love you Jojo kutten. Wish we could talk to you again.
ReplyDeleteOur prayers and support with the famly
ReplyDeleteMay God bless the family and give the strengh
ReplyDeletelet us be united with out groups or politics and join hands to be with the family and friends of Jojo
ReplyDelete