Tuesday, December 13, 2011

ഹൂസ്ടനില്‍ കരോള്‍ യുദ്ധം മുറുകുന്നു.



ക്നാനായക്കാരുടെ പുതിയ യുദ്ധ ഭുമിയായ ഹുസ്ടനില്‍ കരോളിന്റെ പേരില്‍ യുഡിഎഫ് എല്‍ ഡി എഫ്  യുദ്ധം മുറുകുന്നു. ഇത്തവണ പുതുതായി വാങ്ങിച്ച പള്ളി കമ്മറ്റിയും പഴയ അസോസിയേഷന്‍ കമ്മറ്റിയും വേറെ വേറെ കരോള്‍ പിരിക്കാന്‍ ഇറങ്ങിയതാണ് പ്രശ്നമായത്‌. കരോള്‍ പിരിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നും, മുന്‍കാലങ്ങളില്‍ അസോസിയേഷന് മോര്‍ഗെജ് കൊടുക്കെണ്ടിയിരുന്നപ്പോള്‍ ആണ് കരോള്‍ പിരിക്കാന്‍ ഇറങ്ങിയിരുന്നത് എന്നും, ഇപ്പോള്‍ അങ്ങിനെയുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ കരോളില്‍ നിന്നും പിന്‍വാങ്ങി പള്ളിക്ക് വേണ്ട ധന സമാഹരണ ത്തിനായി മാരികൊടുക്കണം എന്നുമാണ് പള്ളി കമ്മറ്റിയുടെ ആവശ്യം. ഈ ആവാശ്യം പറഞ്ഞു പള്ളിയുടെ പി ആര്‍ ഒയുടെ അടക്കം നിരവധി ഈമെയിലുകള്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ പള്ളി കമ്മറ്റിയുടെ ആവശ്യം ചവറ്റുകൊട്ടയില്‍ തള്ളികൊണ്ടാണ് മറുപക്ഷത്തിന്റെ പ്രതികരണം. പള്ളിയുടെ പേ ആര്‍ ഓ യെ സീറോ മലബാറിന്റെ സ്വയം നിയമിതനായ എജന്റ്റ് എന്ന് വിളിക്കാന്‍ വരെ അസോസിയേഷന്‍ തയ്യാറായി. പള്ളി എന്ടോഗമസ് അല്ല, പള്ളിയുടെ ബില്ടിംഗ് അങ്ങ്ങ്ങടിയത്ത് കൊണ്ടുപോകും എന്നൊക്കെയാണ് അവരുടെ പേടി. കാശുകൊടുത്തില്ലെങ്കിലും മറ്റുള്ളവരുടെ കാശ് പോകുമല്ലോ എന്നാ പേടിയായിരിക്കും. ചുരുക്കത്തില്‍ ഹൂസ്ടനിലെ നല്ലവരായ ക്നാനായക്കാര്‍ രണ്ടു ഗ്രൂപ്പിനും കരോള്‍ ഇനത്തില്‍ കാശ് കൊടുക്കേണ്ടിവരും. ഇനി അതോര്‍ത്ത് വിഷമിക്കുന്നവര്‍ ദയവായി ഷിക്കാഗോയിലെ നിങ്ങളുടെ സഹോദരരെ വിളിക്കുക. വര്‍ഷങ്ങളായി പള്ളിക്കും അസോസിയേഷനും വേറെ വേറെ കരോള്‍ പിരിവ് കൊടുത്തു ശീലമാക്കിയവരാണ് ശിക്കാഗോക്കാര്‍. അല്പം കാശുപോയാലും വേണ്ടിയില്ല സമാധാനം ഉണ്ടല്ലോ. അങ്ങ്ങ്ങിനെ ഉണ്ണീശോയുടെ പേരിലും അടിപിടി. പാവം ഉണ്ണീശോ. പുള്ളിക്കാരന്റെ ഒരു കഷ്ടപ്പാടെ???


എല്ലിന്‍കഷണം : താംപായില്‍ കരോളിനു പോകുവാന്‍ ഒരു വണ്ടി തന്നെ മേടിച്ച്ചിരിക്കുകയാണ്. ആ വണ്ടിയില്‍ എല്ലാവരും കൂടി ആടിപ്പാടി യാണ് കരോളിനു പോകുന്നത് . വികരിയച്ച്ചനും പോകും ആടിപ്പാടാന്‍. അതുകണ്ട് ഇനി മുത്തോലത്തച്ച്ചനും ആടി പാടാന്‍ പോകുമോ ആവോ??? അങ്ങിനെ വന്നാല്‍ ചിക്കഗോക്കാര്‍ ഉടനെ തന്നെ കൂട്ടത്തൊടെ വിന്റര്‍ വെക്കേഷന് പോകും. അതറിയാവുന്ന മുത്തോലം അതിനു മുതിരില്ല എന്നാണു കേട്ടത്. അല്ലെങ്കിലും അങ്ങേര്ക്കതിന്റെ ആവശ്യമുണ്ടോ??? കുടാരയോഗക്കാര്‍ പിരിച്ച് കാല്‍ക്കല്‍ വച്ചുകൊടുത്തുകൊള്ളും. അതിനു ശേഷം പള്ളി പൊളിച്ചു പണിയുകയോ വേറെ വീട് മേടിക്കുകയോ അങ്ങ്ങ്ങിനെ എന്തും ചെയ്യാമല്ലോ.

1 comment:

  1. Ellarum samudhayathe sevikkukayanu..???
    Kulippichu Kulippichu Kochine Illathakkunna sevanam

    ReplyDelete